Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിനെ നാം ഭക്ഷ്യങ്ങൾ പാം ചെയ്യുന്നതിനും, കുടിയ്ക്കുന്നതിനും, കുളിയ്ക്കുന്നതിനും വസ്ത്രാദികൾ അടിച്ചു നനയ്ക്കുന്നതിനും, പാത്രങ്ങൾ തേച്ചുകഴുകുന്നതിനും മറ്റും ദിവസേന ഉപയോഗിക്കുന്നു. ഇവയൊന്നുംതന്നെ വേണ്ടെന്നു വയ്ക്കാവുന്ന കാര്യങ്ങളല്ല. വിശേഷിച്ചു്, ഏതദ്ദേശീയരായ നമ്മുടെ ആഹാരത്തിൽ ഏറിയഭാഗവും ജലാംശമാണല്ലൊ. അതുകൊണ്ടു് പാകപാനാദികൾക്കുപയോഗിക്കുന്ന വെള്ളം ദോഷസംയുക്തമായിരുന്നാൽ അതു് പലപ്രകാരത്തിൽ രോഗങ്ങളെ ഉല്പാദിപ്പിക്കുന്നതാണു്. നമ്മുടെ ഇടയിൽ പിടിപെടാറുള്ള പല രോഗങ്ങളും ഇപ്രകാരമുണ്ടാകുന്നവയാകുന്നു.

ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകരം 'ഓക്സിജൻ', 'ഹൈഡ്രൊജൻ' എന്നീ സൂക്ഷ്മദ്രവ്യങ്ങളുടെ സംയോഗം കൊണ്ടുണ്ടായിട്ടുള്ളതും മറ്റൊന്നും ചേർന്നിട്ടില്ലാത്തതുമായ ജലം മാത്രമേ പരിശുദ്ധജലം ആകയുള്ളു. ഇതു് ഭൂതലത്തിൽ സ്വയം വർത്തിക്കുന്നതായി കാണുന്നില്ല. എങ്കിലും മറ്റു ജലം ശുദ്ധി ചെയ്താൽ ശുദ്ധജലം ലഭിക്കുന്നതാണു്. കുറെ ഉപ്പുവെള്ളം ഒരു പാത്രത്തിലെടുത്തു തിളപ്പിച്ചാൽ വെള്ളം മുഴുവൻ ആവിയായിപ്പോകുന്നതും, ഉപ്പു മാത്രം ഒടുവിൽ പാത്രത്തിന്നടിയിൽ പറ്റിയിരിക്കുന്നതും നാം നിത്യം കാണുന്ന സംഗതിയാണല്ലൊ. മലിനമായ ഏതു വെള്ളവും തിളപ്പിച്ചാൽ ഇപ്രകാരം ആവിയായിപ്പോകുന്നതാണു്. ആകയാൽ, ഈ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/44&oldid=159613" എന്ന താളിൽനിന്ന് ശേഖരിച്ചത്