താൾ:Gadyamala Onnam Bhagam 1911.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മാത്രം, ആഹാരാർത്ഥം പുറത്ത്പോയിട്ട് മടങ്ങി എത്താതെ, ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. അത് അപ്പോൾ ഇരുന്നിരുന്ന സ്ഥലം കൂട്ടിൽ നിന്ന് ആറടിയിൽ അധികം അകലെ ആയിരുന്നില്ല. ഈ തരംനോക്കി, അദ്ദേഹം ഒരു ചത്ത ഈച്ചയെ എടുത്ത് ഒരു കിടേശു കഷണത്തോട് ചേർത്ത്ബന്ധിച്ച് അതിൻറെ മുൻപിൽ ഇട്ടു. ഉടൻതന്നെ അത് വല്ല വിധേനയും ഈച്ചയെ കൂട്ടിൽ കൊണ്ടുപോകേണ്ടതിനുള്ള ശ്രമം തുടങ്ങി. പല പ്രകാരത്തിലും അങ്ങോട്ടുമിങ്ങോട്ടും, ഇരുപത്മിനിറ്റുനേരം, ഇഴച്ചും വലിച്ചും നോക്കീട്ടും അത് അനങ്ങുന്നില്ലെന്ൻ കണ്ട എറുമ്പ് ഉടൻതന്നെ കൂട്ടിൻറെ നേർക്ക് യാത്രയായി. വേറെ ഒരേറുമ്പുപോലും ഇതിനിടെയ്ക്കു പുറത്ത് വരികയാകട്ടെ, ഇതിൻറെ സാഹസങ്ങളെ കാണുകയാകട്ടെ ഉണ്ടായില്ല. ഇതൊഴികെ ശേഷമെല്ലാം കൂടിനകത്തുതന്നെ ആയിരുന്നു. എന്തിനു വളരെപ്പരയുന്നു? ഇതു ഇങ്ങോട്ട് ചെന്ന് അരമിന്നിറ്റു തികച്ചു കഴിയും മുൻപേ പത്തുപന്ത്രണ്ടു കൂട്ടരുമായി ഈച്ച കിടന്ന സ്ഥലത്തു മടങ്ങി എത്തി, എല്ലാവരും ഒന്നു ചേർന്നു ഈച്ചയെ കിടേശുമരത്തിൽ നിന്നു കടിച്ച് കീറി വേർപെടുത്തി, അതുംകൊണ്ട് ജയഭേരിയും മുഴക്കി പോകയും ചെയ്തു.ആദ്യം ഈച്ചയെ കണ്ടെത്തിയ എറുമ്പ് അതിൻറെ ഒരു ശകലം പോലും കൂട്ടരെ വിളിക്കാൻ പോയപ്പോൾ കൊണ്ടുപോയില്ല. ആകയാൽ താൻ കുറെ ആഹാരം കണ്ടെത്തീ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/39&oldid=159607" എന്ന താളിൽനിന്ന് ശേഖരിച്ചത്