ശയാവഹമാണു്. ആഹാരാർത്ഥം ചെയ്യുന്ന യുദ്ധയാത്രയിൽ ഈ വലിയ തലയുള്ള എറുമ്പുകൾ പടയാളി എറുമ്പുകളുടെ അണിയിൽ ചേർന്നു നടക്കുന്നതായൊ, തിര്യെ വരുംവഴി കൊള്ളയിട്ട വസ്തുക്കളെ വഹിച്ചുകൊണ്ടു പോരുന്നതായൊ കണ്ടിട്ടില്ലെന്നും, അവ 'സബ് ആൾട്ടേൺ' ഉദ്യോഗസ്ഥന്മാരെപ്പോലെ അണിക്കു പുറമെ കൢപ്തദൂരത്തിൽ മാർച്ചുചെയ്തുകൊണ്ടു പോകുന്നതായും 'ബേറ്റ്സ്' എന്ന മഹാൻ പറഞ്ഞിരിക്കുന്നു.
ചില സംഘങ്ങളിൽ അൻപതുലക്ഷം എറുമ്പുകൾവരെ കാണും. ഇത്ര വളരെ എണ്ണം ഉണ്ടായിരുന്നിട്ടും, ഒരു സംഘത്തിൽ രണ്ടെറുമ്പുകൾപോലും കലഹിക്കുന്നതായി ഒരിക്കലെങ്കിലും കാണപ്പെട്ടിട്ടില്ല. എറുമ്പുകളെ അപേക്ഷിച്ചു് തങ്ങൾ എത്രയോ ഉൽകൃഷ്ടന്മാരെന്നു വിചാരിച്ചു പോരുന്നവരും, 'ഞാൻ വലുതു്' 'ഞാൻ വലുതു്' എന്നു മത്സരിച്ചു് സ്വാർത്ഥപരതയാൽ കലഹിച്ചുകൊണ്ടിരിക്കുന്നവരും ആയ മനുഷ്യർ ഇതിൽനിന്നു ഒരു പാഠം പഠിക്കട്ടെ. എന്നാൽ ഒരു ജാതിയിൽ പെട്ട എറുമ്പുകൾ അന്യജാതീയരോടും, ഒരേ ജാതിയിൽപെട്ട ഭിന്നസമൂഹങ്ങൾ തമ്മിൽതമ്മിലും, വൈരമുള്ളവരായിത്തന്നെ കാണപ്പെടുന്നു. പല കൂടുകളിലായി വളർത്തപ്പെടുന്ന എറുമ്പുകളിൽ ഒരു കൂട്ടിലുള്ളതിനെ മറ്റൊന്നിൽ കൊണ്ടു ചെന്നിട്ടാൽ ഈ മ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |