താൾ:Gadyamala Onnam Bhagam 1911.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ളിലുള്ള സംസാർഗ്ഗാദിപെരുമാറ്റങ്ങളിലും വിശിഷ്ടതയില്ലാത്തവയുമാണ്. വിശിഷ്യ, ഏറുമ്പുകളുടെ നടപടികളും സ്വഭാവങ്ങളും പല ശാസ്ത്രപണ്ഡിതന്മാരും നല്ലപോലെ പരിശോധനകഴിച്ച് പഠിച്ചിട്ടുമുണ്ട്. ആകയാൽ ഇവിടെ പ്രസ്താവിക്കാൻ പോകുന്നത് ഏറുമ്പുകളെ പറ്റിയാണ്.

ഏറുമ്പുകളിൽ, കുറഞ്ഞപക്ഷം, ഒരായിരം വകഭേദങ്ങളുണ്ടെന്ൻ ഒരു മഹാൻ പറയുന്നു. ഇംഗ്ലണ്ടിൽ തനിച്ച് മുപ്പതിൽപ്പരം ജാതികളുണ്ടുപോൽ. ഇവയുടെ ജീവിതകാലം സാമാന്യം ദീർഘമായിട്ടുള്ളതാണത്രെ. വേലക്കാരായ ഏറുമ്പുകൾ എഴുകൊല്ലവും, സ്വസ്ഥമായി കാലംനയിക്കുന്ന ഒരു റാണിയെറുമ്പ് പതിനഞ്ചുകൊല്ലവും ജീവിച്ചിരിക്കുന്നു. കൂടുകളിൽ ഏറുമ്പുകളെ ശേഖരിച്ചു വളർത്തി അവയുടെ നടപടിസ്വഭാവാദികളെ പഠിച്ച ഒരു മഹാൻ, അവയേപ്പറ്റി ഇപ്രകാരം പറയുന്നു. ഒരു ഏറുമ്പിൻസംഘത്തിൽ, കുട്ടികൾക്കുപുറമേ, വേലക്കാരല്ലാത്ത ആണേറുമ്പുകൾ, ചിറകില്ലാത്ത വേലക്കാർ, ആദ്യം ചിറകുണ്ടായിരുന്നുവെങ്കിലും ഒരു വിവാഹയാത്രക്കു ശേഷം കൂട്ടിൽത്തന്നെ സ്ഥിരവാസം ചെയ്യുന്നവയും തന്മൂലം ചിറകാവശ്യമില്ലാത്തവയുമായ ഒന്നുരണ്ടു അമ്മറാണിമാർ,എന്നിങ്ങനെ പല വകാരുണ്ടായിരുന്നു. വേലക്കാർ ചുരുക്കം ചിലപ്പോൾ മാത്രമേ മുട്ടയിടുന്നുള്ളൂ. അവരുടെ പ്രധാനപ്രവൃത്തി സമുദായത്തിലെ കാര്യാദികൾ നടത്തുകയാകുന്നു. ചിലർ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/32&oldid=159600" എന്ന താളിൽനിന്ന് ശേഖരിച്ചത്