തരുന്നു. ആനകൾ, തിമിംഗലങ്ങൾ മുതലായവ അവയുടെ ബൃഹത്തായ ആകൃതികൊണ്ടു് നമ്മെ വിസ്മയിപ്പിക്കുന്നു. ഭൂതക്കണ്ണാടിയുടെ സഹായം ഇല്ലെങ്കിൽ കേവലം അദൃശ്യങ്ങളെന്നുകൂടി പറയാവുന്ന ചില പ്രാണികൾ, മനോമോഹനമായ അവയുടെ ആകൃതിവിശേഷംകൊണ്ടു നമ്മെ ആനന്ദഭരിതരാക്കിത്തീർക്കുന്നു. എന്നാൽ, സംഘം ചേർന്നു വസിക്കാറുള്ള ജന്തുവർഗ്ഗങ്ങൾ നമ്മെ രസിപ്പിക്കുന്ന വിഷയത്തിൽ മേല്പറഞ്ഞവയേക്കാൾഒട്ടും താണവയല്ലാ. ഈ കൂടത്തിൽ പെട്ടതിൽ കാക്ക, നീർനാ, മുതലായ ജന്തുക്കളുടെ ചരിത്രം വളരെ രസകരവും ജ്ഞാനപ്രദവും വിസ്മയനീയവും തന്നെ. എന്നാൽ അവയുടെ നടപടികളും സ്വഭാവങ്ങളും ചില ചെറുപ്രാണികളുടേതിനെപ്പോലെതന്നെ അത്ര വിവരമായി ഇതുവരെ ഗ്രഹിക്കപ്പെട്ടിട്ടില്ല. ഈ ചെറുപ്രാണികളുടെ കൂട്ടത്തിൽ, അതിവിശേഷമായി കൂടുകൾ കെട്ടിപ്പാർക്കുന്ന തേനീച്ചകൾ പ്രത്യേകം പറയപ്പെടേണ്ടവയാകുന്നു. കൂടുകളുടെ കണക്കറുതിയായ ആകൃതിയും ഭംഗിയുംകൊണ്ടും, പുഷ്പങ്ങളെ വർദ്ധിപ്പിക്കുന്നതിലും മറ്റും താനറിയാതെ സദാ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി വൈഭവത്താലും, അവ നമ്മുടെ ഈ വിചാരണയിൽ ഒരു ഉയർന്ന സ്ഥാനത്തിനു അർഹങ്ങളാകുന്നു. എന്നു വരുകിലും എറുമ്പുകളെ അപേക്ഷിച്ചു് അവ ബുദ്ധി കുറഞ്ഞവയും, അന്യപ്രാണികളുമായുള്ള സംബന്ധങ്ങളിലും തങ്ങ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |