ർത്തികളാകയാൽ അതിസൂക്ഷ്മങ്ങളായിരിക്കുന്നു എന്നേയുള്ളു. ഓരോന്നും വലുപ്പത്തിൽ സൂര്യനു സമമോ, സൂര്യനേക്കാൾ വലുതോ ആയിരിക്കാം. അവയോരോന്നിനേയും ചുറ്റി ഭൂമിക്കുന്നതായി ഗ്രഹോപഗ്രഹങ്ങളും ഉണ്ടെന്നു ഊഹിക്കപ്പെട്ടിരിക്കുന്നു.
സൂര്യനും, ഭൂമി മുതലായ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, നക്ഷത്രങ്ങളും എല്ലാം ഗോളങ്ങളാകുന്നു. അതായതു്, അവ ഏകദേശം ഒരു പന്തുപോലെ ഉരുണ്ടിരിക്കുന്നു. ഭൂമിയുടെ വ്യാസം (മദ്ധ്യഭാഗത്തിൽ ഒരു വശത്തുനിന്നു് മറുവശംവരെയുള്ള ദൂരം) ൮൦൦൦-മൈലും, ചുറ്റളവു് ൨൪൦൦൦-മൈലും, സ്ഥലവും ജലവും ചേർന്നുള്ള ഭൂതലം അഞ്ചരക്കോടി ചതുരശ്രമൈലും ആകുന്നു. ഇത്ര വലുപ്പമുള്ള ഭൂമിയും അപ്രകാരമായ കുജശുക്രാദി ഗ്രഹങ്ങളും യാതൊരവലംബവും കൂടാതെ സൂര്യന്റെ ആകർഷണശക്തിക്കുമാത്രം അധീനങ്ങളായി, സ്വപഥംവിട്ടു മാറിപ്പോകാതെ, സീമാതീതമായ ആകാശമണ്ഡലത്തിൽ പരിഭ്രമണം ചെയ്തുകൊണ്ടിരിക്കയാണു്.
ഭൂമിയുടെ വലുപ്പവും മറ്റും നിശ്ചയപ്പെടുത്തീട്ടുള്ളതുപോലെ, സൂര്യന്റെ വലുപ്പവും നിർണ്ണയം ചെയ്തിട്ടുണ്ടു്. സൂര്യഗോളത്തിനെ മദ്ധ്യേകൂടി സമമായി ഖണ്ഡിച്ചാലുള്ള ഒരു ഭാഗം അപ്രകാരമുള്ള ഭൂഭാഗത്തേക്കാൾ ൧൦൭-മടങ്ങു വലുതും സൂര്യന്റെ ഘനം ഭൂമിയുടേതിൽ ൮൦,൯൪,൪൪൨-മടങ്ങും ആ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |