Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നും ചേർന്നാൽ ഒരു 'ഗ്രഹചക്രം' എന്നു പറയാം.

പദാർത്ഥങ്ങൾ ചെറുതായും വലുതായും കാണപ്പെടുന്നതു് അവയുടെ ദൂരസാമീപ്യങ്ങളെ അനുസരിച്ചാണെന്നു് അസാരമാലോചിച്ചാൽ ബോധപ്പെടും. ആകാശത്തിൽ പറക്കുന്ന ഒരു പരുന്തു് എത്ര ഉയരുന്നുവോ അത്രയ്ക്കും ചെറുതായി തോന്നുകയും ഒടുവിൽ അദൃശ്യമായ്ബ്ഭവിക്കയുംകൂടി ചെയ്യുന്നതു നമുക്കു അനുഭവമാണല്ലോ. അതുപോലെ, സമാനഗാത്രങ്ങളായ വസ്തുക്കൾ അവയുടെ ദൂരസാമീപ്യമനുസരിച്ചു് ചെറുതായും വലുതായും കാണപ്പെടാവുന്നതാണു്. സൂര്യനെ ചുറ്റിസ്സഞ്ചരിക്കുന്ന ഗ്രഹങ്ങളിൽ ശുക്രൻ നമ്മോടു് അധികമടുത്തിരിക്കുന്നതിനാൽ മറ്റുഗ്രഹങ്ങളേക്കാൾ വലുതായും പ്രകാശമാനമായും കാണപ്പെടുന്നു. മറ്റുഗ്രഹങ്ങൾ ക്രമേണ നമ്മിൽനിന്നു അധികമധികം ദൂരത്തിരിക്കുന്നതിനാൽ, ആ ദൂരക്രമത്തിനു ചെറുതുചെറുതായും പലതും അദൃശ്യങ്ങളായും ഇരിക്കുന്നു. ഈ ന്യായപ്രകാരം, സൂര്യനേക്കാൾ ദൂരത്തുള്ള ഗോളങ്ങളും ദൂരത്തിന്റെ കണക്കനുസരിച്ചു് ചെറുതുചെറുതായും അദൃശ്യങ്ങളായും തീരാവുന്നതാണു്. പരമാർത്ഥത്തിൽ ഒരു തെളിവുള്ള കൃഷ്ണപക്ഷരാത്രിയിൽ ആകാശത്തിൽ അവിടവിടെ സ്ഫുരിച്ചും, ശേഖരമായും, തിങ്ങി അണിയായും കാണപ്പെടുന്ന നക്ഷത്രജാലങ്ങളിൽ ഓരോന്നും സൂര്യനേപ്പോലുള്ളഗോളമാണെന്നു വിചാരിപ്പാൻ കാരണമുണ്ടു്. ഇവ ദൂരവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/27&oldid=159594" എന്ന താളിൽനിന്ന് ശേഖരിച്ചത്