അയാൾ രാജ്ഞിയുടെയും രാജകുമാരന്റെയും പ്രീതിക്കു പാത്രമായി, സുഖമാകുംവണ്ണം കാലക്ഷേപം ചെയ്തു. ഈ മഹാന്റെ മനോനിശ്ചയവും, സ്ഥിരോത്സാഹവും, ക്ഷമയും വിസ്മയനീയം തന്നെ.
ബ്രഹ്മാണ്ഡം
ഈശ്വരസൃഷ്ടങ്ങളായി ദൃശ്യാദൃശ്യങ്ങളായുള്ള സകല പദാർത്ഥങ്ങളുടേയും സമൂഹമാകുന്നു "ബ്രഹ്മാണ്ഡം". അതു് എത്ര വലുതാണെന്നും എന്തുമാത്രം അത്ഭുതകരമായി ചമയ്ക്കപ്പെട്ടിരിക്കുന്നു എന്നും നോക്കാം.
സാധാരണ ജനങ്ങൾ ഒരുവേള മുറിച്ചു ധരിച്ചിരിക്കാമെങ്കിലും, നാം അധിവസിക്കുന്നു ഭൂമിയും കുജശുക്രാദിഗ്രഹങ്ങളും ആകൃതിയിൽ വർത്തുളമാകുന്നു. വിശിഷ്യ, അവയെല്ലാം മദ്ധ്യസ്ഥനായ സൂര്യനെ ചുറ്റിസ്സഞ്ചരിച്ചുകൊണ്ടും ഇരിക്കുന്നു. ഈ ഗ്രഹങ്ങൾ സംഖ്യയിൽ ൧൮൦-നു മേലുണ്ടു്. ഇവയിൽ എട്ടെണ്ണം ശേഷമുള്ളവയെ അപേക്ഷിച്ചു വളരെ വലുതാകുന്നു. നമ്മുടെ ഭൂമി ഈ എട്ടിൽ ഒന്നാണു്. ഇവിടെ വിസ്മയനീയങ്ങളായ വിവിധജീവജാലങ്ങൾ വർത്തിക്കുന്നുണ്ടു്. മറ്റു സപ്തഗ്രഹങ്ങളും ഇതിൻവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |