താൾ:Gadyamala Onnam Bhagam 1911.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ണ്ടും മതിയായില്ല. തീ താഴാതെ പത്തു മിന്നിട്ടു നേരം കൂടിനിന്നാൽ കാര്യം സഫലമാകും. വിറകിനു വഴിയൊന്നും കണ്ടില്ല. മേശ, കസേര, മുതലായ സാധനങ്ങൾ ശേഷിപ്പുണ്ടായിരുന്നു. അവയേയും കൊണ്ടുചെന്നു അഗ്നികുണ്ഡത്തിലിട്ടു. ഇതു കണ്ടപ്പോൾ ഭാര്യയും കുഞ്ഞുങ്ങളും പാലിസിക്കു ഭ്രാന്താണെന്നു വിചാരിച്ചു് നിലവിളി തുടങ്ങി. അയാൾ മേത്തിട്ടിരുന്ന ഉടുപ്പുപോലും മാറ്റിയിട്ടു ഒരു മാസമായി. ദേഹം ഇതിലധികം ക്ഷീണിക്കാനില്ല. കടുത്ത മനോവിചാരവും, ഊണും ഉറക്കവും ഇല്ലായ്മയും ഏതു ദേഹത്തിനുതന്നെ താങ്ങാൻ കഴിയും? കടമൊ വന്നു മുഴുകി. ഇപ്പരീക്ഷയും നിഷ്ഫലമായാൽ അയാൾ തീരെ നശിച്ചു എന്നു പറയാം. ഈ സ്ഥിതിയിലായിരുന്നു അയാൾ വീടും സാമാനങ്ങളും കൂടി അനഗ്നിക്കിരയാക്കിയേക്കാമെന്നു തുടങ്ങിയതു്. നിഷ്കരുണനെന്നു തോന്നിയ ദൈവം ഇത്തവണ പ്രസാദിക്കയാൽ അത്രയൊന്നും വേണ്ടിവന്നില്ല. ഒടുവിലിട്ട ഇന്ധനദ്രവ്യങ്ങളോടു കൂടി തീ ഒന്നു നിരന്നു കത്തി. ഇനാമൽ എല്ലാം ഉരുകി. പാലിസി മുന്നൂറിൽ ചില്വാനം ഇനാമൽ പാത്രങ്ങൾക്കെങ്കിലും ഉടമസ്ഥനായിത്തീർന്നു.

പാലിസി, ഈ പ്രവൃത്തിയെ ക്രമേണ പരിഷ്കരിച്ചു് തൻമൂലം നിത്യത കഴിച്ചു തുടങ്ങി. അയാളുടെ ഖ്യാതി പാരിസ്സു പട്ടണത്തിൽ എത്തി.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/24&oldid=159591" എന്ന താളിൽനിന്ന് ശേഖരിച്ചത്