യിടത്തും ഒന്നുപോലെ ചെല്ലാഞ്ഞിട്ടും ആണു് ശ്രമം ഇതുവരെ ഫലിക്കാത്തതെന്നുറുച്ചു്, രാത്രിമുഴുവൻ എല്ലാടവും തീ ചെലുത്തിക്കൊണ്ടു് ജാഗരൂകനായി കാത്തിരുന്നു. നേരംവെളുത്തു. ഇനാമൽ ഉരുകിയില്ല. പാലിസി ഇരുന്നേടം വിട്ടു ഇളകിയതും ഇല്ല. പ്രാതലിനു്, ഭാര്യ എന്തൊ അവിടെ കൊണ്ടുചെന്നു കൊടുത്തതേയുള്ളു. തിന്നുമ്പഴും അയാളുടെ ദൃഷ്ടി തീയിൽത്തന്നെ ആയിരുന്നു. ഉടുത്തവസ്ത്രം കീറിയും ക്ഷൌരകർമ്മം ചെയ്യാത്തതിനാൽ വിരൂപനായും ഉറക്കിമില്ലാത്തതുകൊണ്ടു് മെലിഞ്ഞും വിളറിയും ഇരുന്നുവെങ്കിലും, അജയ്യനായ പാലിസി പിന്നെയും അഗ്നികുണ്ഡവും കാത്തുംകൊണ്ടിരുന്നതേ ഉള്ളു. ആറുപകലും രാത്രിയും ഈ അവസ്ഥയിൽ കഴിച്ചുകൂട്ടി. എന്നിട്ടും ഇനാമൽ ഉരുകിയില്ല.
ഇനാമലിന്റെ യോഗത്തിൽ വല്ല തെറ്റും ഉണ്ടോ എന്നു് പിന്നെയും സംശയം തുടങ്ങി. ഏതായാലും ഒന്നുകൂടി പരീക്ഷിക്കാൻ തീർച്ചയാക്കി. ഒരിഷ്ടനോടു കടം വാങ്ങി. പിന്നെയും വേണ്ടതെല്ലാം അടുപ്പിച്ചു് തീമുറുക്കി. ഇത്തവണ തീ നല്ലപോലെ കത്തി ചൂടു സഹിക്ക വഹിയാതായി. എന്നാൽ, ഇനാമൽ ഉരുകിത്തുടങ്ങുന്നതിനു മുമ്പു് വിറകു തീർന്നുപോയി. കയ്യിൽ ഒരു കാശില്ല. എന്തു ചെയ്യും? പുരയിടത്തിന്റെ വേലി ഉണ്ടായിരുന്നു. അതു പൊളിച്ചിടുകതന്നെ എന്നുറച്ചു. അതുകൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |