അടുക്കലേക്കു് ഓടി. അയാളെ അപ്പോൾ കാണേണ്ടിയിരുന്നു! അതുവരെ ഇരുന്ന പാലിസി തന്നെയെന്നു ഒരുവനും പറകയില്ല. ആൾ അശേഷം മാറിപ്പോയി. എന്തൊരു സന്തോഷം! എന്തൊരു കൃതാർത്ഥത!
നേടിയിടത്തോളം ജയം തന്നെയെങ്കിലും, അത്ര സന്തോഷിക്കത്തക്ക നിലയിൽ എത്തിക്കഴിഞ്ഞു എന്നു പറഞ്ഞുകൂടാ. എല്ലാറ്റിന്മേലും ഒന്നുപോലെ പിടിച്ചാലേ ശ്രമം സഫലമായീ എന്നു വിചാരിക്കാവു. അല്ലെങ്കിൽ അതൊരു വിദ്യയാവുകയില്ല. ലോകത്തിനും തനിക്കും പ്രയോജനകരമായിത്തീരുകയും ഇല്ല. ആയതുകൊണ്ടു്, ഉണ്ടായ ജയത്താൽ തൃപ്തനാകാതെ വീണ്ടും ശ്രമങ്ങൾ ചെയ്‌വാൻ നിശ്ചയിച്ചു. കയ്യിൽ പണമില്ലായിരുന്നുവെന്നു വരുകിലും കണ്ണാടിയുരുക്കുന്നതിനുള്ള മാതിരിയിൽ ഒരഗ്നികുണ്ഡം സ്വഭവനത്തിൽ കെട്ടിയുണ്ടാക്കണമെന്നു് തീർച്ചപ്പെടുത്തി. അതിനുവേണ്ട ഇഷ്ടികയെല്ലാം തന്നത്താൽ ചുമന്നുകൊണ്ടിട്ടു. കുമ്മായം താൻതന്നെകൂട്ടി. കൽക്കെട്ടും അന്യസഹായം കൂടാതെ തന്നെ കഴിച്ചു. ഒരു വിധത്തിൽ വിറകും ഘടങ്ങളും മാത്രം വിലയ്ക്കുവാങ്ങി, ഇനാമൽ അരച്ചു നല്ലപോലെ പൂശി അഗ്നികുണ്ഡത്തിലിട്ടു പിന്നെയും തീമുറുക്കി. ഇനാമലിന്റെ യോഗത്തിൽ തെറ്റില്ലെന്നുകണ്ടതിനാൽ തീ പോരാഞ്ഞിട്ടും എല്ലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |