Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയാളെ ബലമായി പിടികൂടി. എന്നാൽ ഇതിനെപ്പറ്റി ഊഹിക്കയല്ലാതെ വേറൊന്നും ചെയ്‌വാൻ നിവൃത്തിയില്ലായിരുന്നു. എങ്കിലും ഒന്നു പരീക്ഷിച്ചു നോക്കണമെന്നുതന്നെ അയാൾ ഉറച്ചു. യോഗത്തിൽ പെട്ടതായി തോന്നിയ സാധനങ്ങളെ എല്ലാം കൂട്ടി അരച്ചു്, മൺകുടങ്ങൾ പൊട്ടിച്ചു് അവയുടെ മേൽ പൂശി, അതിതീവ്രമായ അഗ്നികുണ്ഡത്തിലിട്ടു് ഉരുകുമോ എന്നു പല പ്രാവശ്യവും പരീക്ഷിച്ചു നോക്കി. അതുരുകിപ്പിടിച്ചില്ല. കുടങ്ങളും, യോഗപദാർത്ഥങ്ങളും, മരുന്നും, വിറകും, സമയവും, പ്രയത്നവും എല്ലാം നഷ്ടമായിബ്ഭവിച്ചതു മാത്രം ഫലം. എന്നാൽ പാലിസി ഇതുകൊണ്ടശേഷം ഭഗ്നോത്സാഹനായില്ല. ആദ്യത്തെ അഗ്നികുണ്ഡത്തിനു ചൂടു മതിയായില്ലെന്നു കണ്ടു്, വേറൊന്നു് ഇതിനായി വീട്ടിനു പുറത്തു കെട്ടിയുണ്ടാക്കി. പൂൎവാധികം കുടങ്ങൾ വാങ്ങി, അവയുടെ മേൽ ഇനാമലും മരുന്നും കൂട്ടിയരച്ചു പൂശി, മുമ്പിലത്തേതിലും അധികം വിറകുമിട്ടു തീ മുറുക്കി പിന്നേയും പരീക്ഷിച്ചു നോക്കി. എന്നിട്ടെന്തുഫലം? കയ്യിലിരുന്ന പണമെല്ലാം ചെലവായി. ദാരിദ്യം വന്നു മുഴുത്തു. താനും കുടുബവും പട്ടിണിയാകും എന്ന അവസ്ഥയും വന്നുകൂടി. സ്വന്ത അഗ്നികുണ്ഡത്തിൽ വീണ്ടും പരീക്ഷിച്ചു നോക്കണമെങ്കിൽ വിറകുകൂടാതെ കഴികയില്ല. അതിനു കയ്യിലൊന്നുമില്ലെന്നായപ്പോൾ വല്ല വിധേനയും കുടങ്ങൾ മാത്രം വാങ്ങി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/20&oldid=159587" എന്ന താളിൽനിന്ന് ശേഖരിച്ചത്