താൾ:Gadyamala Onnam Bhagam 1911.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാലിസിഎന്നപ്രസിദ്ധകുശവൻ. ൧൩

ത്തിനു വിഷയമായി തുറന്നു നില്ക്കുന്ന ആകാശവും ഭൂമിയും തന്നെ, അല്ലാതെ മറ്റൊന്നും ഇല്ലാ" എന്ന് അവൻ തന്നെ പ്രാപ്തിയായശേഷം പറഞ്ഞിട്ടുണ്ട് . എങ്കിലും, കണ്ണാടി ചായമിടുന്നതിനും, ചിത്രം വരയ്ക്കുന്നത്തിനും, അന്ത്യത്തിൽ എഴൂതുവാനും വായിക്കാനും അവൻ ശീലിക്കാതിരുന്നില്ല.

പുരാതനമായ പല ദേശക്കാരും ചെളികൊണ്ടു മൺപാത്രങ്ങൾ നിർമിക്കാൻ പഠിച്ചിരുന്നുവെങ്കിലും, ഇനാമൽ ഉരുക്കിയൊഴിച്ചു അവയ്ക്ക് മിനുസം കൊടുക്കുന്ന സംപ്രദായം അവർ അത്രതന്നെ വശമാക്കീട്ടില്ലായിരുന്നു. യൂറോപ്പിൽ ഈ വിദ്യവല്ലവരും അഭ്യസിച്ചിരുന്നുവെങ്കിൽ തന്നെയും ഇടക്കാലങ്ങളിൽ അത് വിസ്മൃതമായിപ്പോയി എന്നതിന് സംശയമില്ല. അതിനെ പുനരുദ്ധാരണം ചെയ്തത് ഇറ്റാല്യർ ആയിരുന്നു. പാലിസിയുടെ കാലത്ത് അയാളുടെ ജന്മഭൂമിയായ ഫ്രാൻസിൽ ചെമ്മൺ ഭരണികളും പാനാപാത്രങ്ങളും ഉണ്ടാക്കപ്പെട്ടുവന്നോള്ളൂ. ഇനാമൽ ഉരുക്കിയോഴിച്ചു മിനുസപ്പെടുത്തിയ മൺപാത്രങ്ങൾ നിൎമ്മിക്കാൻ പാലിസിയെ പ്രേരിപ്പിച്ചതു, അയാൾ യാദ്രിച്ചയാ കണ്ട ഒരു ഇറ്റാലിയൻ പാനപാത്രമായിരുന്നു അതു കണ്ട മാത്രയിൽ അതിന്മേൽ ഒരുകിപ്പിടിച്ചിരുന്ന ഇനാമലിന്റെ യോഗം എന്തെന്നും തദംശങ്ങളെ എങ്ങനെ ചേർക്കണമെന്നും അറിവാനുള്ള മോഹം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Upperi എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/19&oldid=159585" എന്ന താളിൽനിന്ന് ശേഖരിച്ചത്