താൾ:Gadyamala Onnam Bhagam 1911.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സയൻസ് ൧൧


ആവിയായി മാറുന്നു. വേണ്ടുവോളം തണുപ്പേ റ്റാൽ അത് ഉറഞ്ഞു കട്ടിയാകുന്നു. ആവി തണു ത്താൽ പുനശ്ചവെള്ളമാകുന്നു. ഈ സംഗതികൾ ക്ക് ഒരിക്കലും ഒരു മാറ്റം ഉണ്ടാകുന്നില്ല. അതായത്, ഓരോഫലത്തിനും ഹേതുവായുള്ള പൂർവാവസ്ഥകൾ ഒരേപ്രകാരത്തിലിരുന്നാൽ തൽഫലങ്ങളും ഒന്നായി ത്തന്നെയിരിക്കുന്നു. ദൃഷ്ടലോകത്തെപ്പറ്റി നമുക്കു സിദ്ധിച്ചിട്ടുള്ള സകലഅറിവുകളും പ്രകൃതിയുടെ ഈ സ്ഥിരതയിന്മേൽ പ്രതിഷ്ഠിതങ്ങളാകുന്നു.

ലോകത്തിൽ യാതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ലെന്നു പറഞ്ഞുവല്ലോ. ആകയാൽ, എല്ലാസംഭവങ്ങൾക്കും കാരണമുണ്ടായിരിക്കണം. ഒരു സംഭവത്തിൻറെ കാരണം, അതിൻറെ പൂൎവാവസ്ഥകളുടെ യോഗത്തിൽ പെട്ടത്തിൽ തദുല്പാദനത്തിന്ൻ ഒഴിച്ചുകൂടാത്തവ യാതൊന്നോ അവമാത്രം ആകുന്നു. ചിലസംഭവങ്ങളെ യാദൃച്ഛികങ്ങളെന്നു നാം പറയുന്നുണ്ടെങ്കിൽ അതിന്ൻ ആ സംഭവങ്ങളുടെ അവശ്യങ്ങളായ പൂൎവാവസ്ഥകൾ എന്തെന്നു നമുക്ക് അറിഞ്ഞുകൂടാ എന്നു മാത്രമേ അൎത്ഥമുള്ളൂ. ഒരു സംഭവത്തിൻറെ പൂൎവാവസ്ഥകളിൽ സാരമുള്ളവയെ നമ്മിൽനിന്നു മറച്ചുവെച്ചിട്ട് നിസ്സാരങ്ങളായവയെ മാത്രം പ്രദൎശിപ്പിക്കുന്നതിനാലത്രേ ജാലവിദ്യക്കാർ നമ്മെ അത്ഭുതചിത്തവൃത്തികളാക്കുന്നത്. ആ സംഭവങ്ങൾ നമുക്കു ആശ്ചൎകരങ്ങളായി തോന്നുന്നതിനുള്ള കാരണം, നമ്മുടെ ദൃഷ്ടിയിൽപ്പെടുന്ന

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/17&oldid=159583" എന്ന താളിൽനിന്ന് ശേഖരിച്ചത്