താൾ:Gadyamala Onnam Bhagam 1911.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കുന്നു. 'സയൻസ്' മേൽപറഞ്ഞപ്രകാരം അർത്ഥ നിയമനം ചെയ്യപ്പെട്ട വിശേഷജ്ഞാനമായിരിക്ക കൊണ്ട്, അതിനെ "വിജ്ഞാനീയം" എന്നുപറയുന്നത് കുറച്ച് കൂടി യോജിച്ചതെന്നേ വരാൻ തരമുള്ളൂ. ഈ ന്യായേന ഇപ്പോൾ‌ 'പ്രകൃതിവിജ്ഞാനീയം' 'ജീവിതവിജ്ഞാനീയം', സസ്യവിജ്ഞാനീയം' (ഉത്ഭിജവിജ്ഞാനീയം), 'ജ്യൌതിഷവിജ്ഞാനീയം' എന്നിങ്ങനെയുള്ള നാമധേയങ്ങൾ സാധാരണമായികഴിഞ്ഞിരിക്കുന്നു. ഇവയെ 'പ്രകൃതിശാസ്ത്രം', ജീവിതശാസ്ത്രം', 'സസ്യശാസ്ത്രം' (ഉത്ഭിജശാസ്ത്രം), 'ജ്യോതിശാസ്ത്രം' എന്നിങ്ങനെ പറയുന്നതിനും ആക്ഷേപമുണ്ടെന്നുതോന്നുന്നില്ല. 'ശാസ്ത്ര' ശബ്ദം കുറച്ചുകൂടി സാധാരണമാണെന്നുള്ള വസ്തുത ഈ സമ്പ്രദായത്തെ സവിശേഷം അനുകൂലിക്കുന്നും ഉണ്ട്.

പ്രകൃതിയെപ്പറ്റിയുള്ള നമ്മുടെ ജ്ഞാനമെല്ലാം പഞ്ചേന്ദ്രിങ്ങൾ വഴിയാണല്ലോ മനസ്സിൽ പ്രവേശിക്കുന്നത്. അവ സംഗതികളെ മുഴുവൻ ഗ്രഹിക്കയോ നമ്മെ ഗ്രഹിപ്പിക്കയോ ചെയ്യുന്നില്ല. യുക്തിപൂർവ്വം പര്യാലോചിക്കുന്നതായാൽ ലോകത്തിൽ ഒന്നുംതന്നെയാദൃച്ചികമായി സംഭവിക്കുന്നില്ലെന്നും, നിയതങ്ങളായുള്ള അവസ്ഥകളുടെ ഒരേവിധമായ യോഗത്തിൽ നിന്ന് ഒരേഫലംതന്നെ സദാ ഉത്ഭുതമാകുന്നു എന്നും ബോധപ്പെടുന്നതാണ്.ഇതിനു ദൃഷ്ടാന്തം പറയാം. ചൂടുപിടിച്ചാൽ വെള്ളം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/16&oldid=159582" എന്ന താളിൽനിന്ന് ശേഖരിച്ചത്