Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സയൻസ്. ൯

മേൽപറഞ്ഞ പ്രകാരമുള്ള ഒറ്റത്തത്വങ്ങൾ, സയൻസിനാൽ ആദരണീയങ്ങളാകുമെങ്കിലും, 'സയൻസു്' ആകയില്ല. ഏതെങ്കിലും ഒരുവക ജ്ഞാനം ആ പേരിനെ അർഹിക്കണമെങ്കിൽ അതു് പ്രകൃതിയെപ്പറ്റി പൊതുവേയൊ, പ്രകൃതിയുടെ പ്രധാന ശാഖകളെപ്പറ്റിയൊ ഉള്ള നാനാതത്വങ്ങളുടേയും ക്രമപ്പെടുത്തപ്പെട്ട സഞ്ചയമായിരിക്കണം. വിശേഷിച്ചു്, ഈ ജ്ഞാനസഞ്ചയത്തിന്റെ അംശങ്ങൾ തന്നിദാനങ്ങളായ സാമാന്യതത്വങ്ങിന്മേൽ പ്രതിഷ്ഠിതങ്ങളായുമിരിക്കണം. പ്രത്യേകതത്വങ്ങൾ ഇപ്രകാരം സാമാന്യതത്വങ്ങളിന്മേൽ സ്ഥാപിതങ്ങളായിരിക്കുന്നതും, ഒരേവകുപ്പു സംബന്ധിച്ച തത്വങ്ങളെല്ലാം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നതും സയൻസിന്റെ മറ്റൊരു പ്രധാനലക്ഷണമാകുന്നു.

ഇപ്രകാരം അർത്ഥനിയമനം ചെയ്യുന്നപക്ഷം 'സയൻസു്' എന്ന ഇംഗ്ലീഷു പദത്തിനു പകരം മലയാളത്തിൽ 'ശാസ്ത്രം' എന്ന പരിഭാഷ ഉപയോഗിക്കുന്നതുകൊണ്ടു യാതൊരു കുഴപ്പവും ഉണ്ടാകാൻ വകയില്ല. സയൻസിനാൽ ആദരണീയങ്ങളായ തത്വങ്ങളെ 'ശാസ്ത്രീയതത്വങ്ങൾ' എന്നു പറയുന്നതും സൌകര്യപ്രദമായിരിക്കും. 'ശാസ്ത്രം' എന്നതിനുപകരം 'വിജ്ഞാനീയം' എന്നുള്ള പ്രയോഗവും നടപ്പായിക്കഴിഞ്ഞിരി

                                                                                                 * ൨ *




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/15&oldid=159581" എന്ന താളിൽനിന്ന് ശേഖരിച്ചത്