ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧ : ൮ ഗദ്യമാല-ഒന്നാം ഭാഗം.
സീത, ദമയന്തി, ശീലാവതി എന്നിവർ ഉത്തമഭാര്യാധർമ്മത്തിന് ദൃഷ്ടാന്തങ്ങളാകുന്നു. 'പൗരധർമ്മം' എന്നുവച്ചാൽ ഒരേ പുരവാസികൾ എന്ന നിലയിൽ മനുഷ്യർ പരസ്പരവും പുരത്തിന്റെ പൊതുവേയുള്ള ക്ഷേമത്തിനായും അനുഷ്ഠിക്കേണ്ട കൃത്യപ്രകാരമാകുന്നു. രാജ്യത്തിന്റെ പിതൃസ്ഥാനം വഹിക്കുന്ന രാജാവിന്റെയും തൽപ്രതിനിധികളുടെയും നേർക്കു പ്രജകൾ എന്ന നിലയിൽ നാം വർത്തിക്കേണ്ട മുറ 'പ്രജാധർമ്മം' ആകുന്നു. പ്രജകളെ പുത്രനിവിശേഷം സ്നേഹിച്ചും, ഉപദേശിച്ചും, ശാസിച്ചും നിഷ്പക്ഷം ഭരിച്ചുകൊണ്ടുപോകുന്ന രാജകർത്തവ്യത്തെ 'രാജധർമ്മം' എന്നു പറയുന്നു. രാജ്യക്ഷേമത്തെ പ്രതീക്ഷിച്ചു് പരിശുദ്ധയായ സ്വഭാര്യയെക്കൂടി പരിത്യജിച്ച ശ്രീരാമനേക്കാൾ ഉത്തമനായ ഒരു രാജാവു ലോകത്തിൽ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. സത്യത്തിൽപരം ധർമ്മമില്ലെന്നു വിശ്വസിച്ചു, ഇതരധർമ്മങ്ങളെ അതിന്നു കീഴിലാക്കി, ഒരണുവും ഇളയ്ക്കാതെ ഏതുകഷ്ടതയിലും സത്യവ്രതത്തെ പരിപാലിച്ച ആ ഹരിശ്ചന്ദ്രമഹാരാജാവിനെപ്പോലെ ധർമ്മിഷ്ഠനായി ലോകത്തിൽ ആരുള്ളു? സ്വധർമ്മം നല്ലപോലെ ബോധിച്ചു്, എല്ലാ അവസ്ഥയിലും, തടനുഷ്ഠാനത്തെ ഏകവ്രതമായി സ്വീകരിച്ചു് ജന്മം നയിച്ച ധർമ്മാത്മജനായ ആ പാണ്ഡവാഗ്ര്യനു തുല്യമായി ഏതു ധാർമ്മികനെപ്പറയാം?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |