താൾ:Gadyamala Onnam Bhagam 1911.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സന്മാർഗ്ഗചരണം

വിക്കുന്നു. അവരുടെ കർമ്മങ്ങൾ അന്തഃകരണത്തെ പൂർണ്ണമായി അനുകരിക്കുന്നു. അവർക്ക് ഉള്ളും വെളിയും വേറില്ല. അവർ നിഷ്കന്മഷന്മാരാകുന്നു. തന്മൂലം അവർക്ക് അനായാസേന ഈശ്വരകാരുണ്യം ലഭിക്കുന്നു. ഈശ്വരകാരുണ്യത്താൽ അന്ത്യത്തിൽ അവർ സംസാരബന്ധത്തിൽനിന്ന് വിമുക്തന്മാരായും ഭവിക്കുന്നു. കിംബഹുനാ! സത്യം ഐഹികപാരത്രികങ്ങളായ സകലസുഖങ്ങൾക്കും നിദാനമാകുന്നു.

എല്ലാ അവസ്ഥാകളിലും സത്യവാദിയായിരിക്കുന്നതിനു അസാമാന്യമായ സൈര്യം അത്യന്താവശ്യകമാണഅ. ഒരു കൊലപാരുകൃത്യം കണ്ടിരുന്ന ആൾ സത്യം വദിക്കുന്നതായാൽ ആ പാതകിക്കു അതു പരമസങ്കടമായിത്തീരും. എന്നു വിചാരിച്ച് ഒരു നീതിന്യായക്കോടതി ആവശ്യപ്പെട്ടാൽ ആയാൾ സത്യത്തെ മറയ്ക്കാമേ? ഒരുനാളും പാടില്ല. ആ പാതകിയുടെ സങ്കടത്തിനു കാരണം അവൻറെ ദുഷ്കൃത്യമാണ്. അല്ലാതെ സാക്ഷിയുടെ സത്യവാദിത്വമല്ല. സത്യവാദിത പലപ്പോഴും അന്യനു അപ്രിയമായും ഇരിക്കും. ഇങ്ങനെയുള്ള അവസ്ഥയിലും നാം സത്യത്തെ വെടിഞ്ഞുകൂടാ. തല്ക്കാലം അപ്രിയമായുള്ളതിനെ ശ്രോതാവിനെ തനിച്ചു വിളിച്ച് സസ്നേഹം പറഞ്ഞു ധരിപ്പിക്കേണ്ടതാകുന്നു. പ്രയഭാഷിത്വം പരമാർത്ഥത്തിൽ അസത്യത്തെ ആശ്രയിക്കുന്നില്ല. നിഷ്കളങ്കമായും സ്നേഹപൂർവമാ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/128&oldid=159571" എന്ന താളിൽനിന്ന് ശേഖരിച്ചത്