താൾ:Gadyamala Onnam Bhagam 1911.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കടം ചോദിക്കയൊ ചെയ്യുമ്പോൾ വല്ല സമാധാനവും പറഞ്ഞു് ഒഴിയാൻ നോക്കുന്നവർ ലോകത്തിൽ ധാരാളമുണ്ടു്. ഈ മാതിരി ദൃഷ്ടാന്തങ്ങൾ എത്ര വേണമെങ്കിലും പറയാം. വല്ല കാര്യസാദ്ധ്യത്തിനുമായി, അഥവാ യാതൊരുദ്ദേശ്യവും കൂടാതെ, ഒരുവന്നു് ഇല്ലാത്ത ഗുണത്തെ ഉണ്ടെന്നു പറഞ്ഞു പ്രശംസിക്കുക; ഉള്ള ഗുണത്തിനെ, അസൂയയാലോ മറ്റോ, ഇല്ലെന്നു വരുത്താൻ തുനിയുക; മര്യാദയുടെ അംഗമെന്നു വിചാരിച്ചു് അല്പമായിട്ടുപോലും മുഖസ്തുതി ചെയ്ക; വാസ്തവത്തെ കുറച്ചും കൂട്ടിയും പറയുക; ഇതുകളെല്ലാം ആത്മവഞ്ചനത്തിന്റെ പ്രകാരഭേദങ്ങളത്രെ. ഈ ദോഷങ്ങൾ സ്വല്പമെങ്കിലും ബാധിച്ചിട്ടില്ലാത്തവർ ലോകത്തിൽ വളരെ ചുരുക്കമേ കാണുകയുള്ളു. അതുകാരണം ഈ മാതിരി പ്രവൃത്തികൾ ആദരണീയങ്ങളാകുമോ? അവയ്ക്കു സാധുത്വമുണ്ടാകുമോ? ഒരുനാളുമില്ല. സത്യത്തിന്റെ മാഹാത്മ്യം അപിരിമിതമാണു്. ഇഹത്തിൽ അതു് ഒരു ഉറ്റബന്ധുവാകുന്നു. സത്യവാദികൾക്കു ഒരുത്തനേയും ഭയപ്പെടേണ്ടാ. അവരുടെ അന്തഃകരണം സദാ ശാന്തമായും നിശ്ചലമായും ഇരിക്കും. അവർക്കു യാതൊന്നിനും മുട്ടുണ്ടാകയി്ലല. അവരെ ലോകം പൂർണ്ണമായി വിശ്വസിക്കുന്നു. അവരുടെ മനസ്സിനു അശേഷം വക്രതയുണ്ടായിരിക്കയില്ല. അതു സദാ ഋജുവായിരിക്കയാൽ 'നേരുള്ളവൻ' എന്ന പദം അവരുടെ വിഷയത്തിൽ അന്വർത്ഥമായിബ്ഭ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/127&oldid=159570" എന്ന താളിൽനിന്ന് ശേഖരിച്ചത്