താൾ:Gadyamala Onnam Bhagam 1911.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സന്മാർഗ്ഗചരണം. ൧൨൧

അവൻ ഭാർയ്യാപുത്രാദികളെ കൂടി ആത്മാനിവിശേഷം സ്നേഹിക്കുന്നു എന്നതിൽ പ്രതിഷ്ഠിതമാകുന്നു. സ്വകാർയ്യതാല്പരതയിൽ നിന്നു ജനിച്ചതല്ലെങ്കിൽ ഇതു ശ്ലാഘ്യവും തന്നെ. സ്വകുടുംബത്തെ അതിക്രമിച്ചു് അയല്ക്കാരേയും സ്വപുരവാസികളേയും കൂടി സ്നേഹിക്കുന്നവൻ അതിലും വിശിഷ്ടനാകുന്നു. ചുരുക്കത്തിൽ സ്നേഹത്തിന്റെ സീമയെ വളർത്തി വളർത്തി ജീവലോകത്തെ ഒട്ടുക്ക് ആത്മവൽ സ്നേഹിക്കുന്നവൻ സാക്ഷാൽ ഭൂതദയയുള്ളവനാകും. ഇപ്രകാരമായിത്തീർന്നിട്ടുള്ള മഹാത്മാവിനെ ഈശ്വരതുല്യൻ എന്നു പറയാം. എന്നാൽ ഈ അവസ്ഥയിൽ എത്തുന്നത് വളരെ ദുസ്സാധകമാണു്. എന്നു വരികിലും ഉൽകൃഷ്ടതമമായ ഉദ്ദേശ്യത്തെ പുരസ്തരിച്ചു് പ്രവർത്തിക്കുന്നതു് അത്യന്തം അഭിലാഷണീയവും എല്ലാവരാലും ശക്യവുമാകുന്നു.

സന്മാർഗ്ഗചരണത്തിനു മൂന്നാമതായി ആവശ്യമുള്ളതു 'സത്യം' ആണു്. സത്യം എന്നുവച്ചാൽ വാങ്ങിച്ച മുതൽ ഇല്ലെന്നു പറയാതിരിക്കയോ തിർയ്യെകൊടുക്കുകയൊ ചെയ്യുന്ന മനസ്ഥിതിയും നടവടിയും മാത്രമല്ല. കിന്തു, അന്തഃകരണത്തെ യാതൊരവസ്ഥയിലും, യാതൊരുപ്രകാരത്തിലും, വഞ്ചിക്കാതിരിക്കുകയാകുന്നു. താൻ വിശേഷമായ പ്രതിപത്തിയോടുകൂടി സൂക്ഷിച്ചുപോരുന്ന ഒരു സാധനത്തെ തൽക്കാലാപയോഗത്തിനായി ഒരുവൻ ആവശ്യപ്പെടുകയോ, കണിശമില്ലാത്ത ഒരാൾ പണം

  • ൧൬*

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/126&oldid=159569" എന്ന താളിൽനിന്ന് ശേഖരിച്ചത്