ഇതുതന്നെയാണു്. ഇതിന്റെ വളർച്ചയേയും ദൃഡീകരണത്തേയും തടയുന്നതായും ഒരു പ്രബലശത്രു നമ്മിൽ സ്ഥിതി ചെയ്യുന്നുണ്ടു്. ഈ ശത്രു, സ്വാഭാവികമായുള്ള നമ്മുടെ സ്വകാര്യമാത്രപരതയാകുന്നു. ഈശ്വരകാരുണ്യപൂർവം ജന്മസിദ്ധമായ വിശേഷജ്ഞാനംകൊണ്ടു ഇതിനെ ജയിച്ചു്, സമസ്ത ജീവരാശികളിലും ഈശ്വരചൈതന്യത്തെ വീക്ഷിച്ചു്, സർവഭൂതങ്ങളേയും ആത്മതുല്യങ്ങളായി ഗണിയ്ക്കേണ്ടതാകുന്നു. ഇതു് വാസ്തവത്തിൽ ഒട്ടും സുകരമല്ല. എങ്കിലും ഈശ്വരാനുഗ്രഹത്തെ പുരസ്കരിച്ച് നിരന്തരം അഭ്യസിച്ചാൽ സുഖസാധ്യമായി ഭവിക്കുമെന്നുള്ളതു് നിസ്സംശയമത്രേ. ജീവകാരുണ്യം ബലപ്പെട്ടു വരുമ്പോൾ സ്വകാര്യമാത്രപരത ബലഹീനതയെ പ്രാപിക്കും. അപ്പോൾ അതിൽനിന്നുണ്ടാകുന്ന അതിമോഹം, അസൂയ, കോപം, ദ്വേഷം, മത്സരം, ക്രൌര്യം, ദ്രോഹം, വഞ്ചനം, ഇത്യാദിദോഷങ്ങളും ക്രമേണ അസ്തമിച്ചു തുടങ്ങും. അതോടുകൂടി മനസ്സിനു വിശാലത, സമചിത്തത, ക്ഷമ, ആർദ്രത മുതലായ ഗുണങ്ങൾ താനേ ഉണ്ടാകയും സന്തുഷ്ടിയും സുഖവും വർദ്ധിക്കയും ചെയ്യും. എന്നു വേണ്ട, കളങ്കരഹിതമായ ഭൂതദയ, മനസ്സിനു ശുദ്ധിയെ വർദ്ധിപ്പിച്ചു് നമ്മെ സർവദാ സന്മാർഗ്ഗചാരികളാക്കിത്തീർക്കുന്നു.
ചിലരുടെ ദൃഷ്ടിയിൽ ഇതു ശുദ്ധവേദാന്തമെന്നു തോന്നിയേക്കാം. എന്നാൽ ലോകാനുഭവവും മറി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |