ശീതോഷ്ണാവസ്ഥയും ജീവിവർഗ്ഗങ്ങളും. ൧൧൩
ന്നു. ഈ വനാന്തരങ്ങളിൽ സൂർയ്യരശ്മികൾ പതിക്കുന്നില്ലെന്നു തന്നെ പറയാം. അസംഖ്യം വൃക്ഷങ്ങൾ, ബഹുലങ്ങളായ ലതകളും പടർപ്പുകളുംകൊണ്ടു് നിബിഡമായി ബന്ധിക്കപ്പെട്ടു്, അതിതീവ്രങ്ങളായ സൂർയ്യരശ്മികളോടു പൊരുതുതാനെന്നവണ്ണം ദിഷ്പൃവേശമായ ഒരു കോട്ടപോലെ ഉയർന്നു്, ആ കാശം മുഴുവൻ മൂടുന്നു. ഈ വനങ്ങളുടെ അന്തരാളത്തിൽ ഗംഭീരഗർജ്ജനത്തോടുകൂടിയ ജലപ്രവാഹങ്ങൾ തങ്ങളുടെ വകൂഗതി വിട്ടുമാറാതെ അങ്ങുമിങ്ങും ഗമിച്ചുകൊണ്ടിരിക്കുന്നു. നാനാവർണ്ണങ്ങളും ഭംഗിയേറിയ തൂവലുള്ളവയും ആയ അസംഖ്യം പക്ഷികൾ തങ്ങളുടെ വിവിധസ്വരങ്ങൾ കൊണ്ടു് ഈ മാറാവനത്തെ സദാ ശബ്ദായമാനമാക്കിചെയ്യുന്നു. പലമാതിരി അണ്ണാൻ, കുരങ്ങു, മുതലായ ജന്തുക്കൾ ഈ വനങ്ങളുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ ഭൂസ്പർശം കൂടാതെ ചാടിയും തൂങ്ങിയും സഞ്ചരിച്ചു ജീവിക്കുന്നു. ഈ വനത്തിലുള്ള ഈച്ച, കൊതുക്, എറുമ്പു മുതലായ ചെറുതരം പ്രാണികളുടെ സംഖ്യയ്ക്കു അന്തമില്ല. ജീവിവർഗ്ഗങ്ങളിൽ ദൃശ്യമായുള്ള ഈ നാനാത്വം ഈ മേഖല ഒട്ടുക്കുള്ള ഒരു പൊതുസ്വഭാവമാകുന്നു. ഭൂമിയിൽ ഉള്ളതിൽ വച്ചു് ഏറ്റവും ബലവത്തുകളും ഭയങ്കരങ്ങളും ആയ കടുവാ, പുലി, ആന, സിംഹം മുതലായ മൃഗങ്ങളും, ഏറ്റവും സുന്ദരങ്ങളും, ശോഭനവർണ്ണങ്ങളും രമ്യസ്വരങ്ങളും ആയ പക്ഷിജാലങ്ങളും, അത്യുപദ്ര
൧൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |