ശിതോഷ്ണാവസ്ഥയും ജീവിവർഗ്ഗങ്ങളും. ൧൦൯
ഭൂമി ഒരു അച്ചുതണ്ടിൽ എന്നപോലെ സൂർയ്യനെ നോക്കി ദിവസേന മറിഞ്ഞുകൊണ്ടിരിക്കയാണ്. ഇതിനെ 'ഭൂഭ്രമണം', അല്ലെങ്കിൽ ഭൂമിയുടെ 'ആഹ്നികചലനം ' എന്നു പറയുന്നു. ഇതിനാലത്രെ ഭൂതലത്തിൽ പകൽ രാത്രി ഭേദങ്ങൾ ഉണ്ടാകുന്നത്. ഒരു പകലിൽ സൂർയ്യന്നു് അഭിമുഖമായി വരുന്ന ഭൂവർദ്ധത്തിൽ മുഴുവനും സൂർയ്യകിരണങ്ങൾ പതിക്കുന്നു. എന്നാൽ ഇതു എല്ലായിടത്തും ഒന്നു പോലെ ആയിരിക്കുന്നില്ല. ഭൂമദ്ധ്യം അസാരം ഉന്തിരിയിക്കുന്നു എന്നു പറഞ്ഞുവല്ലൊ. ആകയാൽ അവിടം മറ്റും ഭാഗങ്ങളെക്കാൾ സൂർയ്യനോടടുത്തിരിക്കയും തൽക്കിരണങ്ങൾ അവിടെ ശക്തിമത്തിയായിരിക്കയും ചെയ്യുന്നു. മദ്ധ്യത്തിൽ നിന്നു വടക്കും തെക്കുമുള്ള ഭാഗങ്ങൾ സൂർയ്യനിൽ നിന്നു ക്രമേണ അകന്നിരിക്കയാൽ സൂർയ്യരശ്മികൾക്കു അവിടെ ശക്തി കുറഞ്ഞു പോകുന്നു.
സൂർയ്യന്റെ നേർക്കുള്ള മറിച്ചിൽ കൂടാതെ, ഭൂമിക്കു, വേറൊരു ചലനം കൂടിയുണ്ട്. ഇതു സൂർയ്യനെചുറ്റിയുള്ള പ്രദക്ഷിണമാകുന്നു. ഒരു പ്രദക്ഷിണം പൂർത്തിയാകുന്നതിന് ൩൬൫-ൽ ചില്വാനം ദിവസം വേണം. ഈ കാലത്തെ ആകുന്നു ഒരു വർഷം എന്നു നാം പറയുന്നതു്. ഈ പ്രദക്ഷിണകാലത്തിൽ ഭൂമി ഭിന്നസ്വഭാവങ്ങളുള്ള ആകാശദേശങ്ങളിൽ കൂടി ഗമിക്കാൻ സംഗതിയാകുന്നു. ഇതിനാലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |