താൾ:Gadyamala Onnam Bhagam 1911.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൦൮ ഗദ്യമാല-ഒന്നാം ഭാഗം.

ടെ ശക്തിയ്ക്കും പ്രൗഢതയ്ക്കും അദ്ദേഹം യാതൊരു യൂറോപ്യനോടും തുല്യമായ പ്രസിദ്ധിയെ പ്രാപിച്ചിട്ടുണ്ട്'. വലിയ വ്യതിയാനങ്ങളൊന്നും കൂടാതെ ഏകരീതിയിൽ ഇരുന്നു അദ്ദേഹത്തിന്റെ ജീവിത സമ്പ്രദായംകൊണ്ടു സമയനിഷ്ഠയാൽ നിയമിക്കപ്പെട്ട സ്വാഭാവങ്ങളുടെ സൽഫലമായിത്തീർന്ന ആ നിരന്തരമായ മനഃപ്രസന്നതകൊണ്ടും അദ്ദേഹം അതിവിപുലമായ അറിവുസമ്പാദിക്കാൻ ശക്തനായി ഭവിച്ചു.


ശീതോഷ്ണാവസ്ഥയും

ജീവിവർഗ്ഗങ്ങളും.

ഭൂമി ആകൃതിയിൽ ഒരു ഗോളംപോലെ ആണെന്നു നിങ്ങൾ കേട്ടിരിക്കുമല്ലൊ. എന്നാൽ അതു നാലുവശത്തും ഒരു പോലെ ഉരുണ്ട പൂർണ്ണഗോളമല്ല. അതിന്റെ മദ്ധ്യം അസാരം ഉന്തി വൃത്തം കൂടിയും, അവിടെ നിന്നു വടക്കും തെക്കുമുള്ള ഭാഗങ്ങൾ ക്രമേണ വൃത്തം കുറഞ്ഞും, ധ്രുവങ്ങൾ രണ്ടും ഒന്നു പരന്നും ഇരിക്കുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/113&oldid=159555" എന്ന താളിൽനിന്ന് ശേഖരിച്ചത്