സി. വി. രംഗനാഥശാസ്ത്രി.
അദ്ദേഹം ഭംഗംവരുത്തിയിട്ടില്ല. തന്റെ ജീവിത കാലത്തിൽ ഒരുദിവസം പോലും കിടപ്പിലാവാൻ സംഗതിയാകാത്തതു, വ്യായാമവിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആ നിഷ്ഠയുടെ ഫലമാണെന്നു പറയുന്നതിൽ സംശയം ലേശംപോലും വേണ്ട. പകൽസമയത്തിൽ ആറുമണിക്കൂറിൽ കുറയാതെ അദ്ദേഹം ഗ്രന്ഥപാരായണത്തിൽ വ്യയം ചെയ്തുവന്നു. അദ്ദേഹം മരിച്ചതുകൂടി പുസ്തകവും കയ്യുമായിട്ടാണെന്നു പറയുന്നതിൽ അതിശയോക്തിയൊന്നുമില്ല. താൻ ചെയ്‌വാൻ തുടങ്ങിയ ഏതു പ്രവൃത്തിയേയും പൂർത്തിയായിച്ചെയ്ക എന്നല്ലാതെ പാതിയാക്കി വയ്ക്കയെന്ന സമ്പ്രദായമേ അദ്ദേഹത്തിനു വശമില്ലായിരുന്നു. മനസ്സാക്ഷിയെ ഒപ്പിച്ചു നടക്കുന്ന ആളായിരുന്നതിനാൽ വ്യാജമെന്നുള്ളതിന്നോട്, അതിന്റെ രൂപഭേദങ്ങളിലെല്ലാം, അദ്ദേഹത്തിനു ബലമായ വെറുപ്പുണ്ടായിരുന്നു. അറിവുവിഷയത്തിൽ രംഗനാഥശാസ്ത്രി ഇൻഡ്യയിൽ ഒരു അത്യുന്നതപദത്തിന് അർഹനായിത്തീർന്നു. മിസ്റ്റർ ജോർജ്ജ് നോട്ടർ ൧൮൫൩-ൽ പാർലമെറ്റുസഭാസമക്ഷം തെളിവുകൊടുത്ത സന്ദർഭത്തിൽ രംഗനാഥശാസ്ത്രിയേപറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'അദ്ദേഹം പ്രബലയായ ബുദ്ധിശക്തിയോടുകൂടിയ ഒരു യുവാവാണ്. നമ്മുടെ പ്രസിദ്ധപ്പെട്ട രണ്ടു സർവകലാശാലകളിൽപോലും അദ്ദേഹം കേൾവികേൾക്കുമായിരുന്നു. പ്രായമേറിയ കാലത്തിൽ ബുദ്ധിയു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |