താൾ:Gadyamala Onnam Bhagam 1911.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
       മൈക്കേൽഫാരഡെ.                 ൫

സർ ഹംഫ്രി ഡേവി എന്ന ശാസ്ത്രപണ്ഡിതനാൽ നല്കപ്പെട്ട 'റോയൽ ഇൻസ്റ്റിറ്റ്യുഷൻ' വക പ്രയോഗശാലയിലെ 'അസിസ്റ്റൻറു' പണിയായിരുന്നു. തന്മാത്രമായി ഈ സ്ഥാനം അത്ര വലുതൊ, ആദായമുള്ളതൊ ആയിരുന്നില്ല. ഇതുകൊണ്ടു് അയാൾക്കുണ്ടായ മുഖ്യലാഭം, അറിവിനെ വർദ്ധിപ്പിക്കാൻ കിട്ടിയ അവസരം തന്നെ ആണ്, ഇതിനെ അയാൾ വേണ്ടുംവണ്ണം വിനിയോഗിക്കയും ചെയ്തു.

  വൈകുന്നേരം, ഉദ്യോഗസംബന്ധമായ ജോലികൾ തീർന്നുകൂടുമ്പോൾ, അയാൾ ബാല്യത്തിലെ വി

ദ്യാഭ്യാസാഭാവത്താൽ തനിക്കുണ്ടായിരുന്ന ന്യൂനതകളെ പരിഹരിക്കാൻവേണ്ട ഉദ്യമങ്ങൾ ചെയ്തുതു ടങ്ങി. ഇതിലേയ്ക്കായി, ഇഷ്ടന്മാരിൽ അഞ്ചാറുപേരെ തന്റെ മുറിയിൽ ക്ഷണിച്ചുവരുത്തി, പദോച്ചാരണത്തിലും പ്രയോഗത്തിലും തനിക്കുണ്ടാകുന്ന തെററുകൾ തിരുത്തിച്ചുപോന്നു. അപ്പഴപ്പോൾ കണ്ട തെററുകളെ നിർവ്യാജമായി അവർ എടുത്തു പറഞ്ഞതിന്റെ ഫലം, അയാൾക്കു അചിരേണ അനുഭവദൃഷ്ടമാകയും ചെയ്തു.

  മൈക്കേലിന്റെ ജീവിതോദ്ദേശ്യം തന്റെ മനഃപരിഷ്കരണം തന്നെ ആയിരുന്നു.ഈശ്വരവിശ്വാസത്തെ ഇതിലേക്കുള്ളമുഖ്യസാധകമായി അയാൾ വിചാരിച്ചു പോന്നു. ബാല്യത്തിൽ,  ന്യുസ്പേപ്പർ കൊണ്ടുനടന്നു കൊടുത്തുവന്ന കാലത്തുകൂടി, പള്ളി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/11&oldid=159551" എന്ന താളിൽനിന്ന് ശേഖരിച്ചത്