താൾ:Gadya Ratnavali part-2.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ ഗദ്യരത്നാവലി-രണ്ടാം ഭാഗം. കൂടി ആലോചിച്ചു പരദേശത്തുനിന്നും രാജവംശ്യന്മാരിൽ ആരെയെങ്കിലും ഒരാളെ ഇഷ്ടപ്രകാരം തെരഞ്ഞെടുത്തുകൊ ണ്ടുവന്നുതങ്ങളുടെ നിശ്ചയങ്ങൾക്കു കീഴടക്കി രാജ്യഭാരം ചെ യ്യത്തക്കവണ്ണം അവരോധിയ്ക്ക(രാജാവായി വാഴിയ്ക്ക) പ തിവായിരുന്നു. അങ്ങനെ അവരോധിക്കപ്പെട്ട ഒരാളെപ ന്തീരാണ്ടു ചെല്ലുമ്പോൾ ആ സ്ഥാനത്തുനിന്നും മാറ്റി പി ന്നെയും മുമ്പിലത്തെപ്പോലെ തന്നെ വേറെ ഒരാളെ തിര ഞ്ഞെടുത്തുവാഴിയ്ക്കും. ഇങ്ങിനെ അവരോധിയ്ക്കുന്നതിന്നു മലയാളത്തിലെ ബ്രാമണരും നാനാജാതിമതസ്ഥന്മാരായ‌ മറ്റുജനങ്ങളും ഒന്നിച്ച് ഒരു സ്ഥലത്തുചേരണമെന്നും അ തിലേയ്ക്കു തൃശ്ശിവ പ്പേരൂരു മുതലായ സ്ഥലങ്ങളിലേക്കാൾ സർവ്വധാസൌകർയ്യമുള്ളതു തിരുനാവായാണെന്നും തീർച്ചപ്പെ ടുത്തിയതു കൂടാതെ , നവയോഗികളുടെ പ്രതിഷ്ഠയായ മേല്പ റഞ്ഞ ക്ഷേത്രം പണ്ടേതന്നെ അനന്യസാമാന്യമായ ഈശ്വ രചൈതന്യവിലാസത്തിന്നു കീർത്തിപ്പെട്ടതും , സമീപത്തു ള്ള 'മലയാളത്തിലെ ഗംഗാനദി'യായ ഭാരതപ്പുഴയിൽസ്നാ നംചെയ്തു പിണ്ഡംവെയ്ക്കുന്നതു പിതൃപ്രീതികരമാണെന്നു പുരാണപ്രസിദ്ധമായിട്ടുള്ളതും ആകകൊണ്ടു കൊല്ലംതോ റും ശിവരാത്രിയ്ക്ക് അടുത്ത 'തൃപ്പുറങ്ങോട്ടു് ' ഉറക്കൊഴിവു ക ഴിച്ച് അനേകം മലയാളി ഹിന്തുക്കൾ അവിടെ സ്നാനപി ണ്ഡാദി ക്രിയകൾക്കായി വന്നുക്കൂടുകയും ചെയ്തിരുന്നു. മാമാങ്കം ഉണ്ടാകുന്നതു പന്തീരാണ്ടു കൂടുമ്പോളാണെ ന്നുമുമ്പ് പറഞ്ഞുവല്ലോ. മാമാങ്കം ഇരുപത്തെട്ടു ദിവസം കൊണ്ട് അവസാനിക്കുന്നതായ ഒരു മഹോത്സവമാണു്. അതിനടയ്ക്കു വളരെ ക്ഷേത്രങ്ങളിലെ ധേവന്മാരെ (ഇരുപ ത്തെട്ടീശ്വരന്മാരെ എന്നാണ് കേട്ടിട്ടുള്ളത്.) അവരവ

രുടെ അവസ്ഥപ്പോലെയുള്ള ആഘോഷങ്ങളോടുകൂടി അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ratnavali_part-2.pdf/39&oldid=159538" എന്ന താളിൽനിന്ന് ശേഖരിച്ചത്