താൾ:Gadya Ratnavali part-2.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാമാങ്കം. ൩൩ ർമ്മലങ്ങളായ തിരമാലകളിൽതട്ടി സ്വച്ഛന്ദമായി വീശുന്ന മന്ദമാരുതനാൽ പരമാനന്ദപ്രദമായും , പ്രദോഷംമുതൽ പ്രഭാതംവരെ ക്രമേണ ശോഭിതനായ ചന്ദ്രന്റെ 'കൌമു ദീ' വിലാസങ്ങളാൽ പകലെപ്പോലെതന്നെ ചുറ്റുമുള്ള പ ദാർത്ഥങ്ങുടെ 'തത്വബോധിനി' കളായി സകലജന 'മനോ രമ' കളായ രാത്രികളോടു കൂടിയും ഇരിക്കുന്ന ഒരു കലേമാക യാൽ മലയാളത്തിൽ ഈ വിധമുള്ള ഒരു മഹോത്സവം ആ ഘോഷിക്കുന്നതിന്നു സർവ്വപ്രകാരത്തിലും ഇതിലധികം നന്നായിട്ട് ഒരു കാലം തെരഞ്ഞെടുപ്പനസാദ്ധ്യമാണെന്നു് ഇന്നുള്ളവർക്കും സമ്മതമായിരിയ്ക്കകൊണ്ട് ഏതൽ പ്രവ ർത്തകന്മാരായ പൂർവന്മാർ .ഈ വക വിഷയങ്ങളിൽ ചെ യ്തിരുന്ന ദീർഘലോചനകളുടേയും , അവരുടെ ഔചിത്യ ത്തോടും രസികത്വത്തോടുംകൂടിയുള്ള മനോധർമത്തിന്റേ യും , വൈചിത്യവും മഹത്വവും എത്രമാത്രമുണ്ടായിരുന്നുഎ ന്നു നല്ലവണ്ണം അനുമാനിയ്ക്കാവുന്നതാകുന്നു. ഇങ്ങനെയുള്ള ഒരു മഹോത്സവാഘോഷത്തിന്റെ ഉ ത്ഭവവും അതിന്റെ ചടങ്ങുകളും എന്തെല്ലാമായിരുന്നു എ ന്നുള്ളതുകൂടി പ്രസ്താവയോഗ്യമാണല്ലോ. ഇപ്പോൾ അമേരിക്കയിലും മറ്റും ഉള്ള മാതിരിപൂർവ്വ കാലങ്ങളിൽ മലയാളത്തിലും ഒരുവിധം ജനസമുധായരാജ്യ ഭരണം നടപ്പുണ്ടായിരുന്നു. കേരളീയ ബ്രാഹ്മണരായ ന മ്പൂരിമാർ ഗ്രാമാധിപത്യമുഖേന വളരെക്കാലം ശിക്ഷാര ക്ഷാധികാരം വഹിച്ചുവന്നിരുന്നു. പിന്നീട് ഈ നടപ്പു കൊണ്ട് തങ്ങൾക്കു വല്ല അസൌകർയ്യങ്ങളും നേരിട്ടിട്ടോമ റ്റോ, തങ്ങളുടെ സ്വാതന്ത്ര്യത്തിന്നും അധികാരത്തിന്നും ഭാഗംകൂടാതെ വ്ലല പ്രകാരവും ഈ 'സൊല്ല' ഒഴിച്ചുവയ്ക്കേ ണമെന്നു കരുതീട്ടോ , എങ്ങിനെയെങ്കിലും അവരെല്ലാവരും

*൩*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ratnavali_part-2.pdf/38&oldid=159537" എന്ന താളിൽനിന്ന് ശേഖരിച്ചത്