Jump to content

താൾ:Gadya Ratnavali part-2.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩. മാമാങ്കം.

                        [അല്ലെങ്കിൽ മലയാളത്തിലെ മാമാകം]
    
       മലയാളത്തിൽ ടിപ്പുസ്സുൽത്താന്റെ  ആക്രമണത്തിനു

മുമ്പുവരെ 'തിരുനവാ' മണപ്പുറത്തുവച്ചു ചിങ്ങവ്യാഴ കാലങ്ങളിൽ 'മാമാങ്കം' അല്ലെങ്കിൽ 'മാമാകം' എന്നൊ രുമഹോത്സവം ആഘോഷിച്ചിരുന്നുവെന്നുള്ള സംഗതി

പ്രസിദ്ധമാണല്ലോ.  'മാമാങ്കം' എന്ന  പദത്തെ ശരിയാ
യി പറയുമ്പോൾ  'മാമാകം' എന്നാണ്  പറയേണ്ടത്.
(മാഘമാസത്തിലെ മകം.  അതായതു് , മകരത്തിലെ ക
റുത്തവാവുകഴിഞ്ഞ്  കുംഭത്തിലെ കറുത്തവാവിനകത്തു വ
രുന്ന മകം) ഇതു സാധാരണ വെളുത്തവാവു സംബന്ധിച്ചു 
മാത്രമേ വരികയുള്ളൂ. അതുകൊണ്ടു മാമാങ്കം പ്രായേണ
കുംഭമാസത്തിലായിരിക്കും. അഥവാ ചിങ്ങവ്യാഴത്തിലുള്ള 
മഹത്തായ മാഘമാസത്തിനെ 'മാഘമകം' എന്നുപറയുന്നു.
ഈ  സ്ഥിതിക്കു മാമാങ്കകാലം, വർഷം കഴിഞ്ഞു്, ഭാ
രതപ്പുഴയിലെ കലക്കവും ഒഴിഞ്ഞു് മണത്തിട്ടുകളും തെളി

ഞ്ഞ് , മകരത്തിലേ മരംകോച്ചുന്ന മഞ്ഞിന്റെ ശക്തിശ മിച്ചു കൊയ്ത്തുകഴിഞ്ഞിട്ട് അറകളും നിറഞ്ഞ് , സ്വതേ തന്നെ പ്രകൃതദേവി തെളിഞ്ഞിട്ടുള്ള മളയാളത്തിലെങ്ങും ചക്ക മാങ്ങ മുതലായ ഫലസസ്യാദികൾനിറഞ്ഞ് , പകൽ അനതിതീവ്രങ്ങളായ സൂർയ്യകിരണങ്ങളാൽ പ്രകാശമാനങ്ങ

ളായ ദിഗ് ഭാഗങ്ങളോട്കൂടിയും , ഭാരതപ്പുഴയിലെ സ്പടികനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ratnavali_part-2.pdf/37&oldid=159536" എന്ന താളിൽനിന്ന് ശേഖരിച്ചത്