താൾ:Gadya Ramayanam (Kadhanandhini) 1927.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186 കഥാനന്ദിനി സ്വയംഭുവും സർവലോകപ്രഭുവും മഹാതപസ്വി യുമായ സ്രഷ്ടാവിന്റെ പ്രിയമാവസപുത്രനായ പുല സ്ത്യന്നു ഗോ എന്ന ഭാർയയ്യിൽ ആത്മജനായി വൈ ശ്രവണൻ ജനിച്ചു. സ്വന്തം പിതാവിനെ വെടിഞ്ഞു ചെന്നു തന്റെ പിതാമഹനായ ബ്രഹ്മാവിനോടൊന്നി ന്നാണു വൈശ്രവണൻ പാർത്തത്. മകന്റെ ഈ ഗ തി കണ്ട് അച്ചൻ പിണങ്ങി. പുത്രനിൽ ക്രുദ്ധനായ പുലസ്ത്യൻ തന്നത്താൻ മറ്റൊരു രൂപത്തിൽ ജാതനാ യി. അങ്ങിനെ പുലസ്ത്യന്റെ ആത്മാർദ്ധത്താലുണ്ടാ യ വിപ്രവാണു വിശ്രവസ്സ്. ക്രോധത്താൽ വൈശ്രവ ണനോടു പ്രതികാരം ചെയ്യുവാനായി പുലസ്ത്യൻ താൻ തന്നെയായി തന്നിൽ നിന്നു വിശ്രവസ്സിനെ സൃ ഷ്ടിച്ചു പിതാമഹനാനാവട്ടെ , പ്രീതചിത്തനായി വൈശ്ര വനെന്ന് അമംത്വവും ധനേശത്വവും ലോകപാലത്വവും ശിവസഖ്യവും കൊടുത്തു. ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വൈശ്രവണൻ നളകൂബാനെ പുത്രനായി ജനിച്ചതിനു പുറമെ , ആ ധനപതി പിതാമഹനിൽനി ന്നു തന്നെ രാജധാനിയായി രക്ഷോഗണങ്ങൾ നിറഞ്ഞ ലങ്കയേയും ഇഷ്ടം പോലെ സഞ്ചരിക്കുവാൻ കഴിവുള്ള പു

ഷ്പക വിമാനത്തെയും, യക്ഷന്മാരുടേ ആധിപത്യത്തേയും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/4&oldid=159518" എന്ന താളിൽനിന്ന് ശേഖരിച്ചത്