താൾ:Gadya Ramayanam (Kadhanandhini) 1927.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം ന്നതിന്നു ശക്തനല്ലാത്ത ജിതേന്ദ്രിയനായിട്ടുണ്ട്. ഭവതി യുടെ ഭർത്താവും സൌമിത്രിയോടുകൂടി സുഗ്രീവനാൽ ര ക്ഷിതനായി ഉടൻ ഇവിടെവരികയും , ആ ധീരമാൻ ഭ വതിയെ മോചിപ്പിക്കുകയുംചെയ്യും. അനിഷ്ടദർഷനങ്ങ ളും മഹാഘോരങ്ങളുമായ സ്വപ്നങ്ങൾ ഞാൻ കാണുക യുണ്ടായി. പൌലസ്ത്വ കുലത്തിന്റെ ഘാതകനായ ഈ ദുർബുദ്ധി നശിക്കാറായിയെന്നാണു് ആ സ്വപ്നങ്ങൾ സൂചിപ്പിക്കുന്നതു്. ഈ ദാരുണനിശാചരൻ ദുഷ്ടാത്മാവും ക്ഷുദ്രകർമ്മാവുമാണു്. സ്വഭാവത്താലും ശീലദോഷ ത്താലും ഈരാവണൻ സർവ്വർക്കും ഭയവർദ്ധനനുമാണു്. കാ ലചോദിതനായ ഈ ലങ്കാധിപൻ സർവ്വദേന്മാരേയും പിണക്കിയിരിക്കുന്നു. ഇങ്ങിനേയുള്ള ഈ പാപാത്മാ വു നശിക്കാറായിയെന്നു ഞാൻ സ്വപ്നത്തിൽ കണ്ടു. രാവണൻ തലമുടി മുഴുവൻ കളഞ്ഞു്, എണ്ണതേച്ചു, ചെളിയിൽമുങ്ങുന്നതും, പിന്നീടു്,കഴുതകഴുതകളെ പൂട്ടിയ തേരിൽ കയറി ചാഞ്ചാടിനിൽക്കുന്നതും ഞാൻസ്വപ്ന ത്തി കാണുകയുണ്ടായി.കാഭകർണ്ണൻ മുതലായവർ തലമുടിയഴിച്ചിട്ടു നഗ്നൻനാരായി , ചൊകന്നപൂക്കള ണിഞ്ഞു്, ചൊകന്ന കറാക്കൂട്ടു ചാർത്തി തെക്കോട്ടേക്കു

പോകുന്നതും  ഞാൻ  കണ്ടു.   വെൺകൊറ്റകൂടയോടും ,  

വെൺതലപ്പാവോടും, വെൺപൂക്കളും, വെൺകുറികൂ ട്ടും ചാർത്തി വെണ്മയിന്മേൽ വിഭീഷണൻ കയറിനി ല്കുന്നു. ആ ധർമ്മാത്മാവിനേപ്പോലെന്നെ വെൺ പൂക്കളും വെൺകുറിക്കൂട്ടും ചാർത്തിയ നാലു മന്ത്രിമാർ

ആ വെൺമലയിൽ അദ്ദേഹത്തെ ചുഴന്നുകൊണ്ടു നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/39&oldid=159517" എന്ന താളിൽനിന്ന് ശേഖരിച്ചത്