താൾ:Gadya Ramayanam (Kadhanandhini) 1927.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനീ ഇക്കാർമെല്ലാം ഭവാൻ ഇപ്പോൾ നല്ലവണ്ണം ഓർക്കേണ്ടി യിരിക്കുന്നു. രാമന്റേ ബലത്തേയും വീര്യയ്യത്തേയുംആശ്രയിച്ച് ഇടഞ്ഞുവന്നിരിക്കുന്ന സുഗ്രീവനോടു് ഭവാൻ ഏകനായി എതിർത്തുചെന്ന് നശിക്കരുത്.

   താര പറഞ്ഞ  ഈ ഹിതവാക്കുകൾ ആ കപീശ്വരൻ  കൈക്കൊണ്ടില്ല.  അവൾക്ക്  സുഗ്രീവനിലാണു

രാഗമെന്നു ശങ്കിച്ച ബാലിക്ക് ഈഷ്വയാണുണ്ടായത്. താരയേ ശകാരിച്ചിട്ട്, ഗുഹവിട്ടു പുറത്തേക്കു വന്നു യുദ്ധത്തിന്നായി ബാലി, മാല്യവാൻമലയുടേ അരികേ പോരിന്നു വിളിച്ചു നില്ക്കുന്ന സുഗ്രീവന്റേ മുമ്പിൽ ചെന്നു .

  ബാലി_നീ  ഇതിൻ മുമ്പു്  പലകുറി  എന്നോടെതിർത്തു്,  ജീവനിൽ  കൊതിയോടെ   തോറ്റോടി പോയിട്ടില്ലയോ?  എന്റേ  ജ്ഞാതിയാണു   നീ  എന്നു  കരുതിയാണു്  ,  അന്നൊക്കെയും  ഞാൻ

നിന്നേ വിട്ടയച്ചതു്. ഇപ്പോൾ നീ സ്വയം മരിക്കുന്നതിന് ഇത്ര ബദ്ധപ്പെട്ടു വന്നതെങ്ങിനെ?

  ഇതിന്നു  സുഗ്രീവൻ   അവസരത്തേ   രാമനേ  ഓർമ്മിപ്പിച്ചുകൊണ്ടു്   ഭ്രാതാവിനൊടു  യുക്തി  പൂർ

വ്വം മറുപടി പറഞ്ഞു:-

  രാജാവേ, ഭവാൻ  എന്റേ    രാജ്യത്തേയും  ഭാര്യയേയും  അപഹരിച്ചിരിക്കവേ ,   ഇനി  എന്റേ   ജീതിതത്തിന്നു്    എന്തു  വിലയാണുള്ളതെന്നു   ചിന്തിച്ചിട്ടാണു  ഞാൻഇപ്പോൾ ഭവാനോട് എതിർ

ക്കുവാൻ വന്നതു് . ‍












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/34&oldid=159512" എന്ന താളിൽനിന്ന് ശേഖരിച്ചത്