താൾ:Gadya Ramayanam (Kadhanandhini) 1927.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 161 പരിലസിക്കുന്ന ഭവാന്റെറ മുഖം ധന്യന്മാർക്കല്ലാതേ എന്നെപ്പോലെയുളള ദുർഭഗന്മാർക്ക് കാണാൻ കഴി യുമോ!

 ഈ  വണ്ണം പലതും  പറഞ്ഞു വിലപിക്കുന്ന  ലക്ഷ്മ

ണനെ,ഏതു വിപത്തിലും മനസ്സിളക്കാത്ത രാമൻ സാ ന്ത്വനം ചെയ്തു ധൈർയ്യപ്പെടുത്തി. രാമൻ-എടോ, നാവ്യാഘ്രനായ ലക്ഷ്മണ , നീ ഒട്ടും

  വിഷാദിക്കേണ്ട . ഞാനുളളപ്പോൾ ഈ രാക്ഷസൻ
  ജീവിക്കുയില്ല. ഇവന്റെ വലതുകൈ  നീ ഉടൻ  ഛേ
  ദിക്കുക. ഞാൻ ഇതാ ഇവന്റെ  ഇടതു   കൈ മുറി
  ച്ചു കഴിഞ്ഞു.
     അങ്ങിനെതന്നെ രാമൻ ചെയ്തു.ആകബന്ധന്റെറ 
ഇടതു കൈ , ഏറ്റവും മൂർച്ച ക്കൂടിയ വാൾകൊണ്ട്  എ
ളളിൻ തണ്ടിന്ന പോലെ രാമ മുറിച്ച് തളളി രാമൻപ
റഞ്ഞതു പോ ലെ ലക്ഷ്മണൻ ആ രാക്ഷസന്റെ വലതു
കൈ തന്റെ  കൈവാളാൽ ഛേദിച്ചു . എന്നിട്ട് , തന്റെ
അരികെ നില്കുന്ന രാമനെ നോക്കി , ആ കബന്ധന്ററ
പളളയിൽ സൌമിത്രി തന്നെ ഊക്കോടെ ഒരു വെട്ടു
കൊടുത്തു. അതോടു കൂടി ആ പെരും കൂറ്റനായ  രാക്ഷ
സൻ ചത്തു വീണു. ഉടനേ അവന്റെറ ദേഹത്തിൽ നി
ന്നു ദിവ്യദർശനനായ ഒരു പുരുഷൻ ആവിർഭവിച്ച് ആ
കാശത്തിലേക്കുയർന്നു് അവിടെ സൂർയ്യനെന്നപോലെ ജ്വ
ലിച്ചുകൊണ്ട് നിൽക്കുന്നത്  കാണായിവന്നു.
രാമൻ-ഭവാൻ ആരെന്നു , ഇഷ്ടമുണ്ടെങ്കിൽ. പറഞ്ഞാ

ൽ കൊളളാം. ഈ സംഭവം വളരെ വിചിത്രം ആ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/29&oldid=159506" എന്ന താളിൽനിന്ന് ശേഖരിച്ചത്