താൾ:Gadya Ramayanam (Kadhanandhini) 1927.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

160 കഥാനന്ദിനീ ആ പിത്രസഖാവിനേ പുജിച്ചു മാനിച്ചതിൽപ്പിന്നേ, അവർ , ഉപകരണങ്ങളെല്ലാം ചിന്നിചിതറിക്കിടക്കുന്ന ആശ്രമത്തിൽ പ്രവേശിച്ചു. കടങ്ങളുടഞ്ഞും, കറുക്കൻ മാർ ചുഴന്നും ആ ആശ്രമപദം ശൂന്യമായിക്കിടക്കുന്നു. വൈദേഹീവിയോഗത്താൽ ഘോരശോകാർത്തന്മാരായ അവർ ദണ്ഡ കാരുണ്യത്തിൽ നിന്നു തെക്കോട്ടായി നടന്നുപോയി. ആ മഹാകാരുണ്യത്തിൽകൂടി ആ പരംതപന്മാർ സഞ്ചരിക്കുമ്പോൾ , ഒരിടത്തു് , മൃഗസംഗങ്ങൾ നാലു പാടും ഓടുന്നതു കാണുകയും , എരിഞ്ഞുപരന്ന കാട്ടു തീ യാലെന്നപോലെ വനജന്തുക്കൾ ഘോരശബ്ദം പുറപ്പെടുവിക്കുന്നതു കേൾക്കുകയും ;ചെയ്തു. ഉടൻ തന്നെ, മാർ ത്തട്ടിൽ വട്ടിമിഴികളും, പെരും വയറിൽ പംരുംവായയും ചേർന്നു്, മേഘപർവ്വതതുല്യനായി, ഘോരദശനനായി മ ഹാഭുജനായ കബന്ധനെ അവിടെ കാണായിവന്നു. പെട്ടെന്നു് ആ രാക്ഷസൻ പാഞ്ഞുവന്നു ലക്ഷ്മണനെ പിടികൂടി. തന്നേ രാക്ഷസൻ പിടിച്ചു്, അവന്റെവാ യയിലേക്കു വലിച്ചുതുടങ്ങിയപ്പോൾ ദു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ‌‌ ‌ഖിതനായ സൌമിത്രി ദീനനായി രാമനേ നോക്കി. ലക്ഷ്മണൻ -ഹാ, എന്റെ അവസ്ഥ ഇതാ, ഇങ്ങി

  നെയായി!  രാജ്യഭ്രംശം, താതമരണം,  ദേവീഹര

ണം എന്നീ കഷ്ടപ്പാടുകൾക്കു പുറമെ എനിക്കു് ഈ ആപത്തും നേരിട്ടു. വൈദേഹിയോടുകൂടി ഭവാൻ അയോദ്ധ്യയിൽചെന്നു പിത്രപൈതാമഹമായ രാ ജ്യത്തെ ഭരിക്കുന്നതു് എനിക്കുകാണുവാൻ യോഗമി

ല്ല.അഭിഷേകകാലത്തു്, കാറകന്ന തിങ്കൾപോലെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/28&oldid=159505" എന്ന താളിൽനിന്ന് ശേഖരിച്ചത്