താൾ:Gadya Ramayanam (Kadhanandhini) 1927.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 159 ക്കയും ചെയ്തുകൊണ്ടു രാഘവൻ ആശ്രമത്തിലേക്കു സ ത്വരം നടന്നു . താനും സീതയും തമ്മിലുണ്ടായ സം ഭാഷണവും , തന്നോടു് ഒടുവിൽ സീത പറഞ്ഞ ആ ചേരാത്ത വാക്കുകളും സക്ഷ്മണൻ രാമനേ ഗ്രഹിപ്പിക്കാ തിരുന്നില്ല . എരിയുന്ന കരളോടുകൂടിയാണു രാമൻ ആ ശ്രമപ്രദേശത്തെത്തിയതു് . അപ്പോൾ അവിടെ , രാവ ണനാൽ ചിറകാറു ചാവാറായിക്കിടക്കുന്ന പർവ്വതതുല്യ നായ ജടായുവെ കണ്ടു് , ആ കിടക്കുന്നതു രാക്ഷസനാ ണെന്നു ശങ്കിച്ച രാമൻ ഊക്കോടെ വില്ലു വലിച്ചു ലക്ഷ്മ ണനോടുകൂടി ആ സത്വത്തിന്റെ നേരെ പാഞ്ഞുചെ ന്നു . ഇടഞ്ഞടുക്കുന്ന രാമലക്ഷ്മണൻമാരോടു "നിങ്ങൾക്കു ശുഭം ഭവിക്കട്ടെ " എന്നു് ആശംസിച്ചു . "നിങ്ങൾക്കു ശുഭം ഭവിക്കട്ടെ " എന്നു് ആശംസിച്ചു . "ഞാൻ ദശര ഥസഖാവായ ഗ്യുദ്ധ്ഠജാവാണു " എന്നു് ആ തേജസ്വി യായ ജടായു പറഞ്ഞു . തങ്ങളുടെ അച്ഛന്റെ പേർ പ റഞ്ഞ ഈ സത്യം ആരായിരിക്കാം എന്നു ശങ്കിച്ചുകൊ ണ്ടു് അവർ വില്ലു പിൻവലിച്ചു് അരികേ ചെന്നു നോ ക്കിയപ്പോൾ , ഇരുചിറകുകളും അററുപോയ ഒരു പക്ഷി യാണു കിടക്കുന്നതെന്നു കണ്ടു . സീതക്കുവേണ്ടി രാവണ നാൽ ഞാൻ ഇങ്ങിനേ ഹതനായി എന്നു പറയുവാൻ മാത്രമേ മരണഗ്രസ്തനായ ജടായുവിന്നു കഴിഞ്ഞുളളൂ . രാ വണൻ ഏതു ദിക്കിലേക്കാണു പോയതു്  ? എന്നു രാമൻ ചെയ്ത ചോദ്യത്തിന്നു ജടായു ഒന്നു തലയിളക്കുകമാത്രം ചെയ്തു . അതോടു കൂടി ആ ഗ്രദ്ധ്ഠരാജാവു കഥാവശേഷ നായി . പക്ഷീന്ദ്രന്റെ ഇംഗിതംകൊണ്ട് രാവണൻ

തെക്കോട്ടാണു പോയിരിക്കുന്നതെന്നു രാമൻ ഗ്രഹിച്ചു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/27&oldid=159504" എന്ന താളിൽനിന്ന് ശേഖരിച്ചത്