താൾ:Gadya Ramayanam (Kadhanandhini) 1927.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 157 "എട, രാക്ഷസ , വിടൂ , വിടൂ ; സീതയേ വിടൂ. ഞാൻ ജീവിച്ചിരിക്കവേ , മൈഥിലിയേ നിനക്ക് അപ ഹരിക്കുവാൻ കഴിയില്ല. നീ ജാനകിയെ വിടാതിരു ന്നാൽ , നിന്നേ ഞാൻ ജീവനോടെ വിട്ടയയ്ക്കയില്ല."

  രാവണൻ  ഈ  പൊർവിളിയേ  വകവെച്ചില്ല.

അപ്പോൾ ജടായൂ ആ രാക്ഷസനെ എതിർത്തു തീക്ഷ് ണനഖങ്ങൾകൊണ്ടു മാന്തിയും , കൊക്കുകൊണ്ടും ചിറ കകൾകൊണ്ടും കൊത്തിയും അടിച്ചും കലശലായി മു റിപ്പെടുത്തി. മലയിൽനിന്നു ചോലകളെന്നപോലെ രാവണന്റെ ശരീരത്തിൽനിന്നു് ആകമാനം ചോര യൊഴുകിത്തുടങ്ങി . രാമന്നു ഹിതവും പ്രിയവും ച്ചെയ്യു വാൻവേണ്ടി ആ കഴുപ്പെരുമാൾ ഇടഞ്ഞുവന്നു തന്നെ ഇങ്ങിനെ പ്രഹരിക്കുകയാൽ രാവണൻ വാളൂരിയെടു ത്തു് ജടായുവിന്റെ ഇരുചിറകുകളും മുറിച്ചുതളളി. ഭി ന്നമായ പർവ്വതശിഖരംപോലെ അത്ര വമ്പിച്ച ആ പ ക്ഷീന്ദ്രനെ ഇങ്ങിനെ കൊന്നതിൽപ്പിന്നേ , രാവണൻ സീതയേ മടിയിൽ വെച്ചുകൊണ്ടു വീണ്ടും മേല്പോട്ടുയ ർന്നു പറന്നു. മാർഗ്ഗമദ്ധ്യേ , പൊയ്ക്കയൊ , പുഴയൊ , ആ ശ്രമമോ കാണുന്നേടത്തൊക്കയും ജാനകി തന്റെ ആഭ രണങ്ങളിൽ ഓരോ ഭാഗം ഇട്ടുകൊടുക്കുകയുണ്ടായി. ഒ രു പർവ്വതശിഖരത്തിന്മേൽ അഞ്ചു വാനരപ്രവരന്മാർ സ്ഥിതിചെയ്യുന്നതു കണ്ടു് ആ മനസ്വിനി തന്റെ ദി വ്യമഹാവസ്രൂത്തെ അവർക്കിടയിലായി ഇട്ടു . ആ മഞ്ഞ പ്പുടവ കാററിൽ പറന്നുവന്നു് , മേഘങ്ങൾക്കിടയിൽ

മിന്നലെന്നപോലെ , ആ അഞ്ചു വാനരേന്ദ്രന്മാർക്കിട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/25&oldid=159502" എന്ന താളിൽനിന്ന് ശേഖരിച്ചത്