താൾ:Gadya Ramayanam (Kadhanandhini) 1927.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 156 സീത-നക്ഷത്രങ്ങളോടുകൂടി ആകാശം വീണുപോയാ ലും , ഭൂമി ഉടഞ്ഞു പൊടിഞ്ഞാലും , അഗ്നി ശീതള മായിത്തീർന്നാലും ഞാൻ രാഘവനേ വെടിയുകയെ ന്നതു സംഭാവ്വ്യമല്ല. ഗണ്ഡസ്ഥലത്തിൽനിന്നു മജേ ലം സ്രവിക്കുന്ന കാട്ടാനത്തലവനേ പരിത്യജിച്ചിട്ടു പിടിയാന ചെന്നു് ഒരു പന്നിയേ വേൾക്കുകയെന്ന തു സംഭാവ്യമാണോ! മാധ്യീകമദ്യവും മധുമാധവീമ ദ്യവും സേവിച്ച ശീലിച്ചിട്ടുള്ളവർ വെറും കഞ്ചാവി ൽ കൊതിക്കുമെന്നു് എങ്ങിനെയാണു വിചാരിക്കേ ണ്ടതു്!

 ഇത്രയുമല്ലാതെ,  പിന്നീടൊന്നും  പറയുവാൻ  നി

ല്ക്കാതെ ആ ജനകനന്ദിനി ക്രോധത്താൽ ചുണ്ടുകൾ വി റച്ചും , വീണ്ടും വീണ്ടും കൈകടഞ്ഞുംകൊണ്ട് ആശ്രമ ത്തിന്നുളളിലേക്ക് നടന്നു. ഉടനേ രാവണൻ എതിരേ ത ടുത്തു ചെന്നു് , മനസ്സു തകരുമാറു രൂക്ഷസ്വരത്തിൽ ശ കാരിച്ച് , തലമുടിയിൽ ചുററിപ്പിടിച്ചു, , വൈദേഹിയേ വലിച്കൊണ്ടു മേല്പോട്ടുയർന്നു. അപ്പോൾ ആ പാവം രാമനേ വിളിച്ചു വാവിട്ടു കരഞ്ഞുതുടങ്ങി. ഈ ശബ്ദംകേ ട്ടു ജടായു മേല്പോട്ടു നോക്കിയപ്പോൾ സീതയെ രാവണ ൻ അപഹരിച്ചു കൊണ്ടുപോകുന്നതു കണ്ടു . അരുണ ന്റേറ പുത്രനും , ദശരഥന്റെറ സഖാവും , സാമ്പാതിയുടെ സോദരനുമാണു ഗൃദ്ധ്രരാജാവായ ജടായു. മൈത്രിവഴി ക്കു തന്റെറ സ്നുഷയായ സീതയേ രാവണൻ മടിയി ൽവെച്ചു പറന്നുപോകുന്നതു് ആ മഹാവീരൻ കണ്ടു

ക്രോധത്തോടെ രാക്ഷസേശ്വാനോടു പാഞ്ഞേററു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/24&oldid=159501" എന്ന താളിൽനിന്ന് ശേഖരിച്ചത്