രാമായണം 156
ഈ പരുഷവാക്കുകൾ തുടർന്നു കേൾക്കുവാൻ ല
ക്ഷ്മണൻ നിന്നില്ല. ആ സുവത്രൻ ചെവികൾ അടച്ചു പിടിച്ചുകൊണ്ടു രാമനെ അന്വേഷിച്ച് ഉടൻതന്നെ പോയി. സീതയേ തിരിഞ്ഞുനോക്കുകപോലും ചെയ്യാ തെ, രാമന്റെ കാലടിപ്പഴുതുകളെ പിന്തുടർന്നുകൊണ്ടു ന ടന്നു് ആ വില്ലാളി കാട്ടിന്നുള്ളിൽ മറഞ്ഞു. ഈ സന്ദ ർഭത്തിൽ രാവണൻ അവിടെ വെളിപ്പെട്ടു. ചാമ്പലാൽ മൂടിയ തീയെന്നപോലെ കപടമായി, യതിവേഷം ധ രിച്ചു ശിഷ്ടരുപനായിത്തീർന്ന ആ ദുഷ്ടനായ രാവ ണൻ രാമപത്നിയായ സീതയെ അപഹരിക്കുവാൻവേ ണ്ടി ആ അനിന്ദതയുടെ മുമ്പിൽ ചെന്നു. ധർമ്മജ്ഞയായ ജാനകി ആ മുനിയെ കണ്ടു ആതിഥ്യത്തിന്നായി ക്ഷ ണിച്ചു ഫലമൂലാദികളെക്കൊണ്ടു സൽകരിച്ചു. അതെ ല്ലാം നിരാകരിച്ചു്, സ്വന്തം രൂപത്തെ കാണിച്ചുകൊടു ത്തിട്ടു്, രാവണൻ വൈദേഹിയെ പാട്ടിലാക്കുവാൻ ശ്ര മിക്കയാണുണ്ടായതു്. രാവണൻ-എടോ,സീതേ, രാവണനെന്നു വിശ്രുതനാ
യ രാക്ഷസരാജാവാണു ഞാൻ. എന്റെ രാജധാനി വങ്കടലിന്റെ അക്കരേയുള്ള ലങ്കാപുരിയിലാണു്. എ ന്നോടു ചേർന്നു് അവിടെ ഭവതിക്കു മനുഷീജനമദ്ധ്യ ത്തിൽ പരിശോഭിക്കാം. തുംഗനിതംബിനിയായ ഭവ തി ആ താപസനായ രാഘവനെ വെടിഞ്ഞു് എ ന്റെ ഭാര്യയ്യയായി വരും. രാവണൻ ഈ രീതിയിൽ തുടർന്നുപറഞ്ഞുതുടങ്ങി
യപ്പോൾ, അരുതരുതെന്നു സുന്ദരാംഗിയായ ജാനകി
തടുത്തു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.