കഥാനന്ദിനി 154 ബാണത്താൽ മെയ് പിളർന്ന മാരീചൻ രാമന്റെ സ്വ രത്തിൽ "ഹാ,സീതേ,ഹാ,ലക്ഷ്മണ!" എന്നു് ആ ർത്തനാദത്തിൽ ഉറക്കേ വിളിച്ചു. ആ കരുണമായ ഭർ ത്തൃ സ്വരം കേട്ടു, ആ ശബ്ദം പുറപ്പെട്ട ദിക്കു നോക്കി ക്കൊണ്ടു വൈദേഹി ഓടുവാൻ തുടങ്ങി. അപ്പോൾ, അരുതരുതെന്നു ലക്ഷ്മണൻ തടുത്തു.
"ഭവതി ഭീരുത്വംകൊണ്ടു് ഒട്ടും സംശയിക്കരുതു്. രാ
മനേ പ്രഹരിക്കുവാൻഇന്നു് ആരുണ്ടു് ? ഭർത്താവായ രാമ നെ ശുചിസ്മിതയായ ഭവതി ഈ മുഹൂർത്തത്തിൽത്ത ന്നെ വന്നുകാണും."
തന്റെ ഗതിയേ ലക്ഷ്മണൻ തടുത്തതു കണ്ടപ്പോ
ൾ, കരഞ്ഞുകൊണ്ടു നില്ക്കുന്ന സീതയ്ക്ക് ആ സൌമി ത്രിയിൽ ശങ്കയാണുണ്ടായതു്. സാധ്വിയും, പതിവ്രത യും ചാരിത്രഭ്രഷണയുമായ ജാനകി, സ്രീസഹജമായ സ്വഭാവത്താൽ മനസ്സുകെടുകയാൽ ലക്ഷ്മണനോടു പ രുഷവാക്കുകൾ പറഞ്ഞു. സീത - എട, മൂഢ,നിഗുഢമായി ഉള്ളിൽ കരുകുന്ന
ഈ കാമം ഒരിക്കലും ഫലിക്കയില്ല. ഞാൻ തന്നേ ആയുധമെടുത്തു തന്നെത്താൻ വെട്ടി മരിക്കും. അഥ വാ, ഗിരിശ്രംഗത്തിൽനിന്നു ചാടുകയോ, അഗ്നി യിൽ വീഴുകയോ ചെ.യ്തു ഞാൻ ആത്മഹത്യ ചെ യ്യും. ഭർത്താവായ രാമനെ വെടിഞ്ഞു് , നീചനായ നി ന്നെ ഞാൻ കൈക്കൊള്ളുകയെന്നതു് എന്നെങ്കിലും ഉണ്ടാകേണ്ട കാര്യമാണോ ? പെൺപുലി ചെന്നു കുറു
ക്കനേ വരിക്കുമോ!

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.