താൾ:Gadya Ramayanam (Kadhanandhini) 1927.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 കഥാനന്ദിനി


വന്മാരെ ഭയാകുലരാക്കി. അപ്പോൾ സിദ്ധന്മാരും, ബ്ര ഹ്മര്ഷികളും, ദേവര്ഷികളും ചേർന്നു് അഗ്നിയെ പുരസ്ക്ക രിച്ചുകൊണ്ടു ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

     അഗ്നി_വിശ്രവസ്സിന്റെ പുത്രനായി ജനിച്ച

ആ മഹാബാലനായ ദശഗ്രീവനെ ഭഗവാൻ വരദാനം കൊണ്ടു് അവദ്ധ്യനാക്കിയിരിക്കുകയാണല്ലൊ. ആ മ ഹാവീർയ്യൻ പ്രജകളെ മുഴുവൻ നാനാപ്രകാരത്തിൽ പീ ഡിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഈ ആപത്തിൽനിന്നും ഭ ഗവാൻതന്നെ ഞങ്ങളെ രക്ഷിക്കണം. ഭഗവാനെയൊ ഴിഞ്ഞു മറ്റൊരു രക്ഷകൻ ഞങ്ങൾക്കില്ല.

     ബ്രഹ്മാവ് _ ഹേ, ഫവ്യവാഹന, ആ ദശഗ്രീവനെ ജയി

ക്കുവാൻ ദേവാസുരന്മാരും ശക്തരല്ല. എന്നാൽ, അ വനെ നിഗ്രഹിക്കേണ്ടതു് ഇപ്പോൾ ഒഴിച്ചുകൂടാത്ത കാർയ്യമായി വന്നിരിക്കുന്നു. അതിലേക്കു് എന്റെ നി യോഗത്താൽ ചതുർഭുജനും, യോധനശ്രേഷ്ഠനുമായ വിഷ്ണു ഇപ്പോൾ അവതരിച്ചിട്ടുണ്ടു്. വേണ്ടുന്നതേ തോ അതു് ആ ദേവൻ ചെയ്യും.

     അഗ്നിയെ സാന്ത്വനം ചെയ്തതിൽപ്പിന്നെ, പി

താമഹൻ ഇന്ദ്രനെ വിളിച്ചു് ഇങ്ങനെ നിയോഗിച്ചു:-

     ഭഗവാൻ വിഷ്ണുവിന്റെ സാഹായ്യത്തിന്നായി സ

ർവ്വദേവന്മാരോടും ചേർന്നു ഭൂമിയിൽ ചെന്നു ജനിക്കണം. അവിടെ നിങ്ങൾ കുരങ്ങുകളിലും കരടികളിലുമെല്ലാം പ്രവേശിച്ചു വീരന്മാരും കാമരൂപന്മാരും കാമബലന്മാ രുമായ പുത്രന്മാരെ ഉളവാക്കണം."

ഈ നിയോഗപ്രകാരം ദേവന്മാർ,ദാനവന്മാർ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/10&oldid=159486" എന്ന താളിൽനിന്ന് ശേഖരിച്ചത്