താൾ:Gadgil report.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ സമിതിയുടെ ശുപാർശ

ഈ മേഖലയുടെ ജൈവവൈവിദ്ധ്യ സമ്പന്നത, ഉയർന്ന സംരക്ഷണമൂല്യം, 5 പുതിയ ഇന ങ്ങൾ ഉൾപ്പെടെയുള്ള മത്സ്യസമ്പത്തിന്റെ പ്രാധാന്യം, വംശനാശം നേരിടുന്ന 22 തദ്ദേശീയ ഇനങ്ങ ളുടേയും കടുത്ത നാശം നേരിടുന്ന 9 ഇനങ്ങളുടെയും സാമീപ്യം, പശ്ചിമഘട്ടത്തിലെ 75%, പക്ഷിഇ നങ്ങളുടേയും, ആവാസകേന്ദ്രം സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്ത നദി യോര ആവാസവ്യവസ്ഥ, ജൈവവൈവിദ്ധ്യത്തിലും ആവാസവ്യവസ്ഥയിലും പദ്ധതി വരുത്തുന്ന പരിഹരിക്കപ്പെടാനാകാത്ത വ്യതിയാനങ്ങൾ, അണക്കെട്ടിന്‌ താഴോട്ടുള്ള പ്രദേശങ്ങളിലെ ജലസേ ചന കുടിവെള്ള പ്രശ്‌നങ്ങൾ, ചോദ്യം ചെയ്യപ്പെടുന്ന പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികത, പദ്ധതിയിൽ നിന്ന്‌ ലഭിക്കുന്ന പരിമിതമായ വൈദ്യുതി, കാടർ ഗിരിജനങ്ങളുടെ ആവാസകേന്ദ്രങ്ങ ളിൽ സൃഷ്‌ടിക്കുന്ന മാറ്റങ്ങൾ, ജൈവആവാസകേന്ദ്രങ്ങളിലെ സേവനങ്ങളും പരിസ്ഥിതിപരമായ ചെലവും കൂടാതെയുള്ള ഉയർന്ന നിർമ്മാണ ചെലവ്‌, 2001 ഒക്‌ടോബർ 17 ലെ കേരളഹൈക്കോടതി നിർദ്ദേശം "ലക്ഷ്യമിട്ട വൈദ്യുതി ഉല്‌പാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധ തികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂർണ്ണ ഉല്‌പാദനശേഷി വീണ്ടെടുക്കുക, വിതരണ നഷ്‌ടം പരമാവധി കുറയ്‌ക്കുക, വൈദ്യുതി മോഷണം തടയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുക' എന്നീ വസ്‌തുതകൾ കണക്കിലെടുത്ത്‌ ആതിരപ്പിള്ളി-വാഴച്ചാൽ പ്രദേശം സംരക്ഷിക്കാനും നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നിഷേധിക്കാനും സമിതി കേന്ദ്രപരി സ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു മാത്രവുമല്ല ചാലക്കുടി പുഴയെ ഒരു മത്സ്യ വൈവിദ്ധ്യ സമ്പന്നമേഖലയായി പ്രഖ്യാപിച്ച്‌ കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവ വൈവിദ്ധ്യ സമ്പന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

15.2 ഗുണ്ഡിയ ജലവൈദ്യുത പദ്ധതി

കർണ്ണാടകത്തിലെ ഹാ ൻ, ദക്ഷിയണകന്നട ജില്ലകളിൽ ഗുണ്ഡിയ നദീതടത്തിൽ 200 മെഗാ വാട്ട്‌ (613 ദശലക്ഷം യൂണിറ്റ്‌ ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി നിർദ്ദേശത്തിന്‌ കർണ്ണാടക പവർ കോർപ്പറേഷൻ രൂപം നൽകി പദ്ധതിക്ക്‌ 3 ഘട്ടങ്ങളാണ്‌ നിർദ്ദേശിക്കപ്പെട്ടത്‌ ആദ്യഘട്ടത്തിൽ യെട്ടിനഹോളെ, കെരിഹോളെ, ഹെങ്കട ഹള്ള, ബെറ്റകുമാരി അരുവികളുടെ 178.5ചതുരശ്ര കിലോമീ റ്റർ വൃഷ്‌ടിപ്രദേശത്തെയും രണ്ടാം ഘട്ടത്തിൽ കുമാരധാര, ലിങ്കത്ത്‌ഹോളെ അരുവികളുടെ 78 ച.കി.മീ. വൃഷ്‌ടി പ്രദേശത്തെയും മൂന്നാംഘട്ടത്തിൽ കുമാരഹളെ, അബിൻ ബിരുഹോളെ ഉൾപ്പടെയുള്ള 6 അരുവികളുടെ 70 ച.കി.മീ വൃഷ്‌ടിപ്രദേശത്തെയും ജലം പദ്ധതിക്കായി ഉപയോഗിക്കാനായിരുന്ന ലക്ഷ്യം.

വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ മഴ ലഭിക്കുന്ന 323.5 ച.കി.മീ വൃഷ്‌ടിപ്രദേശമാണ്‌ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്‌ ഈ മേഖല രണ്ട്‌ ഘട്ടമായി വികസിപ്പിക്കാനാണ്‌ ഉദ്ദേശിച്ചത്‌. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച്‌ അവയിലെ വെള്ളം സമാഹരിക്കുക ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച്‌ വെള്ള ത്തിന്റെ ഒഴുക്കു നിയന്ത്രിച്ച്‌ ജലം യെറ്റിനഹോളെയിൽ നിന്ന്‌ ടണൽവഴി ബെറ്റകുമാരി ജലസംഭരണി യിൽ എത്തിക്കുന്നു അവിടെനിന്ന്‌ ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയി ലെത്തുന്നു അവിടെനിന്ന്‌ 850 കി.മീ നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട്‌ പെൻസ്റ്റോക്ക്‌ വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു 200 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ യൂണിറ്റാണ്‌ പവ്വർഹൗസിന്റെ ഉല്‌പാദനശേഷി രണ്ടാംഘട്ടത്തിൽ രണ്ട്‌ ടണലുകളാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌ ഒരു ടണൽ കടു മനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ അകലെയുള്ള യെട്ടീനഹോളെ തടയ ണയിലെ ടണലിൽ എത്തിക്കുന്നു രണ്ടാമത്തെ ടണൽ ലിങ്കത്ത്‌ ഹോളെ, കുമാരധാര അരുവിക ളിലെ ജലം 15 കി.മീ അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ ഒന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ്‌ 926 50 കോടി രൂപയാണ്‌ പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക.

............................................................................................................................................................................................................

71

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/98&oldid=151960" എന്ന താളിൽനിന്ന് ശേഖരിച്ചത്