താൾ:Gadgil report.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 9. പദ്ധതിക്കെതിരായ ജനരോഷം വീണ്ടും ഉയർന്നു തുടർന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച അഞ്ചംഗപരിസ്ഥിതി അവലോകന സമിതി, ഡാം സൈറ്റും അനുബന്ധ പ്രദേശ ങ്ങളും സന്ദർശിക്കുകയും പദ്ധതിയെ എതിർക്കുന്നവരുമായും വിദ്യുച്ഛക്തി ബോർഡ്‌ ഉദ്യോഗ സ്ഥരുമായും 2007 ഏപ്രിലിൽ ചാലക്കുടിയിൽ വെച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു അടുത്ത ദിവസം തൃശൂർ ടൗൺ ഹാളിൽ ഇവർ ഒരു പൊതുതെളിവെടുപ്പും നടത്തി അന്നത്തെ വിദ്യു ച്ഛക്തി ബോർഡ്‌ ചെയർമാനും ഇതിൽ സംബന്ധിച്ചു പദ്ധതിയെ എതിർക്കുന്നവരിൽ നിന്ന്‌ അതിനുള്ള വ്യക്തമായ കാരണങ്ങൾ അന്വേഷിക്കാതെ കമ്മിറ്റി മറ്റൊരു പൊതുതെളിവെടുപ്പ്‌ നടത്തുകയാണ്‌ ചെയ്‌തത്‌.

10 കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി-വനം മന്ത്രാലയത്തിലെ നദീതട

പദ്ധതികൾക്കായുള്ള വിദഗ്‌ദസമിതി 18/7/2007ൽ പദ്ധതിക്ക്‌ വീണ്ടും ക്ലിയറൻസ്‌ നൽകി.

11.

12.

13.

വീണ്ടും ഇതിനെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്യപ്പെട്ടു കാടർ ഗിരിവർങ്ങക്കാ രുടെ പ്രതിനിധിയായ ശ്രീമതി ഗീതയും ഒരു ഹൈഡ്രാളജി എഞ്ചിനീയറായ ശ്രീ സി.ജി. മധുസൂദനനും ആണ്‌ ഹർജികൾ ഫയൽ ചെയ്‌ത്‌ പരിസ്ഥിതി, ജൈവ വൈവിദ്ധ്യപ്രശ്‌നവും അത്‌ അവരുടെ ജീവിത സംവിധാനത്തിൽ സൃഷ്‌ടിച്ചേക്കാവുന്ന ആഘാതവുമാണ്‌ ശ്രീമതി ഗീത ചോദ്യം ചെയ്‌തത്‌ ശ്രീ.മധുസൂദനൻ ഉന്നയിച്ച പ്രശ്‌നം പരിസ്ഥിതി ആഘാത അപഗ്രഥ നവും അതിനായി ഉപയോഗിച്ച ഹൈഡ്രാളജിക്കൽ ഡാറ്റാബേസിന്റെ സാധുതയുമാണ്‌.

കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്‌ ഈ പ്രശ്‌നം വിശദമായി ചർച്ചചെയ്യുകയും ആ മേഖലയിലെ സമ്പന്നമായ ജൈവവൈവിദ്ധ്യം കണക്കിലെടുത്ത്‌ പദ്ധതിക്കെതിരായ തീരു മാനം കൈകൊള്ളുകയും വിദ്യുച്ഛക്തിബോർഡിനെ പ്രതിചേർത്ത്‌ കേരളഹൈക്കോടതിൽ സത്യവാങ്‌മൂലം ഫയൽ ചെയ്യുകയും ചെയ്‌തു.

ഹൈക്കോടതിയിലെ 2 ഡിവിഷൻ ബഞ്ച്‌ 2008 ലും 2009ലും രണ്ട്‌ പ്രാവശ്യം കേസ്‌ കേട്ടു വിധി ക്കായി കാത്തിരിക്കുന്നു.

14 ഈ പദ്ധതിക്കായി കേരള സർക്കാരിൽ നിന്നുയരുന്ന സമ്മർദ്ദം മൂലം പശ്ചിമഘട്ടത്തിലെ മറ്റ്‌ ചില പദ്ധതികൾക്കൊപ്പം ഇതുകൂടി പരിശോധിച്ച്‌ ശുപാർശ നൽകാൻ പശ്ചിമഘട്ട പരിസ്ഥിതി സമിതിയോട്‌ പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കയാണ്‌.

സന്ദർശനങ്ങളും കൂടിയാലോചനകളും

1.

2.

3.

4.

പശ്ചിമഘട്ട സമിതി 2011 ജനുവരി 29 ന്‌ നിർദ്ദിഷ്‌ട ഡാം സൈറ്റും ജലാശയമേഖലയും, പൊക ലപ്പാറയിലെയും വാഴച്ചാലിലെയും ഗിരിവർങ്ങ കേന്ദ്രങ്ങളും അവയുടെ സമീപപ്രദേശങ്ങളും തുമ്പൂർമുഴി മേജർ ഇറിഗേഷൻ പ്രാജക്‌ടും സന്ദർശിച്ചു കാടർ ഗിരിവർങ്ങക്കാരുടെ പ്രതിനിധി കളുമായും ആതിരപ്പിള്ളി പഞ്ചായത്ത്‌ അധികൃതരുമായും സമിതിയുടെപത്രക്കുറിപ്പുകണ്ട്‌ എത്തിയ പൊതുജനങ്ങളുമായും സമിതി ചർച്ചകൾ നടത്തി.

ഇതിനപുറമേ സമിതി വിപുലമായ ഒരു സാങ്കേതിക സംവാദവും സംഘടിപ്പിച്ചു വിദ്യുച്ഛക്തി ബോർഡ്‌ ചാലക്കുടിപുഴ സംരക്ഷണസമിതി, നദി ഗവേഷണകേന്ദ്രം, കേരള ശാസ്‌ത്രസാഹി ത്യപരിഷത്‌, കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്‌, പ്രകൃതി സംരക്ഷണ ഫൗണ്ടേഷൻ, ജലസേ ചനം, ഗിരിവർങ്ങവികസനം, വനം-വന്യജീവി, ടൂറിസം വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റിട്ടയർ ചെയ്‌ത വനംവകുപ്പ്‌ ഉദ്യോഗസ്ഥർ, വനംസംരക്ഷണസമിതി, വിദ്യുച്ഛക്തിബോർഡ്‌ ആഫീസേഴ്‌സ്‌ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള വിദഗ്‌ധർ തുടങ്ങിയവർ ഇതിൽ സംബന്ധിച്ചു വാസ്‌തവത്തിൽ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മി ലുള്ള ആദ്യആശയ സംവാദമായിരുന്നു ഇത്‌.

ചർച്ചയിൽ പങ്കെടുത്ത എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി രേഖപ്പെടുത്തി കൂടു തായി ഏതെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ അത്‌ ചെയർമാന്‌ ഇ മെയിൽ/പോസ്റ്റ്‌ ആയി നൽകാനും ചെയർമാൻ അഭ്യർത്ഥിച്ചു.

ഗിരിജനങ്ങൾ, ആതിരപ്പിള്ളി പഞ്ചായത്ത്‌, പൊതുജനങ്ങൾ, വിദ്യുച്ഛക്തി ബോർഡിലെ വിദ ഗ്‌ധർ, സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെ 26- 9-2007 ലെ 14-ാമതു മീറ്റിംഗിന്റെ മിനിട്ട്‌സ്‌, പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ, മൂന്ന്‌ പൊതു തെളിവെടുപ്പുകളുടെ വിശദാം ശങ്ങൾ, പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയെ സംബന്ധിച്ചുയർന്ന സംശയങ്ങൾ,

............................................................................................................................................................................................................

66

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/93&oldid=159479" എന്ന താളിൽനിന്ന് ശേഖരിച്ചത്