താൾ:Gadgil report.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്‌ മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ എന്നും ചൂണ്ടിക്കാട്ടി യാണ്‌ ഇത്‌ കോടതി സസ്‌പെന്റ ്‌ ചെയ്‌തത്‌.

നടപടിക്രമം പുന പരിശോധിക്കാൻ വിദ്യുച്ഛക്തി ബോർഡ്‌സിനോടും നേരത്തെ നൽകിയ അനുമതി പിൻവലിച്ച്‌ മന്ത്രാലയത്തിന്റെ 1994 ലെ പരിസ്ഥിതി ആഘാതഅപഗ്രഥന വിജ്ഞാപ നവും, 10-4-1997 ലെ അതിന്റെ ഭേദഗതിയും (17-10-2001ലെ കേരള ഹൈക്കോടതിവിധി പ്രകാ രമുള്ള പൊതുവായ തെളിവെടുപ്പ്‌ നടത്തി അതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയ റൻസ്‌ പുന:പരിശോധിക്കുവാനും കേന്ദ്രഗവ◊ന്റെിനോടും കോടതി നിർദ്ദേശിച്ചു.

3 അതുപ്രകാരമുള്ള നടപടിയുടെ ഭാഗമായി 6-2-2002 ൽ കേരള സംസ്ഥാന മലിനീകരണ നിയ ന്ത്രണ ബോർഡ്‌ തൃശൂരിൽ വെച്ച്‌ പൊതുതെളിവെടുപ്പ്‌ നടത്തി ട്രാപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസ്‌ ആന്റ ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ 1996ൽ നടത്തിയ പരിസ്ഥിതി ആഘാത അപഗ്രഥന ത്തിന്റെ വിശ്വാസ്യതയിലും പരിസ്ഥിതിയിന്മേലും ജൈവ വൈവിദ്ധ്യത്തിന്മേലും ഉണ്ടാകാവുന്ന ആഘാതത്തെപറ്റിയും, യഥാർത്ഥജല ലഭ്യതയെ സംബന്ധിച്ച സാങ്കേതികമായ പ്രായോഗിക തയെപറ്റിയും തെളിവെടുപ്പിന്‌ ഹാജരായവർ ധാരാളം സംശയങ്ങളുന്നയിക്കുകയും ഉത്‌ക്കണ്‌ഠ അറിയിക്കുകയും ചെയ്‌തു ഇതേ തുടർന്ന്‌ തെളിവെടുപ്പ്‌ നടത്തിയ സമിതി തദ്ദേശ സ്ഥാപന ങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, നദീതടത്തിലെ പ്രദേശവാസികൾ എന്നിവരുമായി ആശ യവിനിമയം നടത്തി ബൃഹത്തായ മറ്റൊരു പരിസ്ഥിതി ആഘാത അപഗ്രഥനം കൂടി നടത്താൻ പൊതുതെളിവെടുപ്പ്‌ സമിതിനിർദ്ദേശിച്ചു.

4 ബൃഹത്തായ പരിസ്ഥിതി ആഘാത അപഗ്രഥനം നടത്താൻ വിദ്യുച്ഛക്തി ബോർഡ്‌ 2002 ജനു വരിയിൽ വാട്ടർ ആന്റ ്‌ പവർ കൺസൾട്ടൻസി സർവ്വീസസ്‌ ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെ ടുത്തി ഇവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആധികാരികതയേയും വിശ്വാസ്യതയെയും ചാല ക്കുടി പുഴ സംരക്ഷണസമിതി ചോദ്യം ചെയ്‌തു.

5.

മേൽപ്പറഞ്ഞ കൺസൾട്ടൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ ന്യൂനതകൾ ധാരാളമുണ്ടെന്നും ജൈവ വൈവിദ്ധ്യപഠനത്തിന്‌ അവർ സ്വീകരിച്ച മാർങ്ങം തെറ്റാണെന്നും ആരോപിച്ച്‌ വിദ്യുച്ഛക്തി ബോർഡ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു പൊതുതെരഞ്ഞെടുപ്പ്‌ പാനൽ നിർദ്ദേശിച്ച ഏജൻസികളുമായി കൺസൾട്ടന്റുമാർ യാതൊരു കൂടിയാലോചനയും നടത്തിയി ട്ടില്ലന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

6 എന്തായിരുന്നാലും 10-2-2005 ന്‌ വിദ്യുച്ഛക്തി ബോർഡിന്‌ പരിസ്ഥിതി-വനം മന്ത്രാലയം വീണ്ടും ക്ലിയറൻസ്‌ നൽകി ഇതിനെതിരെ ആതിരപ്പിള്ളി ഗ്രാമപഞ്ചായത്തും നിർദ്ദിഷ്‌ട അണക്കെട്ടുവ ന്നാൽ ഏറ്റവും ദുരിതമനുഭവിക്കേണ്ടി വരുന്ന കാടർ ഗിരിജനങ്ങളും ചേർന്ന്‌ പൊതു താത്‌പ ര്യഹർജി ഫയൽചെയ്‌തു ഇതിന്‌ അടിസ്ഥാനമായി പറഞ്ഞിരുന്നത്‌ രണ്ടാമത്തെ പരിസ്ഥിതി ആഘാത അപഗ്രഥനറിപ്പോർട്ട്‌ പൊതുജനങ്ങളിൽ നിന്ന്‌ മറച്ചുവെച്ചു എന്നും ഇതിന്മേൽ പൊതു തെളിവെടുപ്പ്‌ നടത്തിയില്ല എന്നുമാണ്‌.

7 അങ്ങനെ പദ്ധതിക്ക്‌ രണ്ടാമത്‌ നൽകിയ പരിസ്ഥിതി ക്ലിയറൻസ്‌ 23-3- 2006 ൽ ബഹു കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ റദ്ദാക്കി വിദ്യുച്ഛക്തി ബോർഡ്‌ തയ്യാറാക്കിയ പരിസ്ഥിതി ആഘാതഅപഗ്രഥന റിപ്പോർട്ട്‌ പരസ്യപ്പെടുത്തിയശേഷം അതിന്മേൽ പൊതുതെളിവെടുപ്പ്‌ നടത്താൻ കോടതി കേരളസംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിനോട്‌ ആവശ്യപ്പട്ടു.

8 അങ്ങനെ നിർദ്ദിഷ്‌ട ആതിരപ്പിള്ളി ജലവൈദ്യുത അണക്കെട്ടിനെ സംബന്ധിച്ച രണ്ടാമത്തെ പൊതുതെളിവെടുപ്പ്‌ 15.6.2006 ൽ ചാലക്കുടിയിൽ നടത്തി ചാലക്കുടിപുഴ സംരക്ഷണസമിതി പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച നിവേദനത്തിൽ പറയുന്നത്‌ പൊതുതെളിവെടുപ്പിൽ പങ്കെ ടുത്ത 1200 ലധികം പേരിൽ ആരും തന്നെ പദ്ധതിയെ അനുകൂലിച്ച്‌ സംസാരിച്ചിരുന്നില്ലെ ന്നാണ്‌ പൊതു തെളിവെടുപ്പ്‌ പാനലിന്‌ സമർപ്പിച്ച 252 നിവേദനങ്ങളിൽ പദ്ധതിയെ അനുകൂ ലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അനുപാതം 1:9 ആണ്‌ പൊതുതെളിവെടുപ്പ്‌ ചാനലിന്റെ മിനിട്ട്‌സ്‌ ഏകകണ്‌ഠമായിരുന്നില്ലെന്നും പാനലിലെ 5 പേരിൽ 3 പേരും പദ്ധതിയെ എതിർത്തുവെന്നും, ഇതിൽ 2 പേർ അണക്കെട്ട്‌ നിർമ്മാണത്തിന്റെ കെടുതികൾ നേരിട്ടനുഭവി ക്കേണ്ടി വരുന്ന ജനങ്ങളുടെ പ്രതിനിധികളായ ആതിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും ചാലക്കുടി ഞ്ഞോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാണെന്നും സംരക്ഷണ സമിതിയുടെ നിവേദന ത്തിൽ വ്യക്തമാക്കുന്നു.

............................................................................................................................................................................................................

65

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/92&oldid=159478" എന്ന താളിൽനിന്ന് ശേഖരിച്ചത്