താൾ:Gadgil report.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 12 അതോറിട്ടിയുടെ വാർഷിക റിപ്പോർട്ട്‌

13 പാർലമെന്റിൽ വയ്‌ക്കേണ്ടവാർഷിക റിപ്പോർട്ടും ആഡിറ്റ്‌ റിപ്പോർട്ടും.

14 സംസ്ഥാനഅതോറിട്ടിയുടെ ഘടന

15.

ജില്ലാ പരിസ്ഥിതി കമ്മിറ്റിയുടെ ഘടന

16 പശ്ചിമഘട്ട സംരക്ഷണ,മാനേജ്‌മെന്റ ്‌ മാസ്റ്റർ പ്ലാൻ

17 പരിസ്ഥിതിദുർബല മേഖലയുടെ മാറ്റവും ഭേദഗതിയും

18 പശ്ചിമഘട്ട സംരക്ഷണമാനേജ്‌മെന്റ ്‌ ഫൗണ്ടേഷൻ രൂപീകരണം.

19 കമ്പനിയുടെ കുറ്റങ്ങൾ

ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഉദ്യോഗസ്ഥർക്കുള്ള സംരക്ഷണം.

20. 15 ആതിരപ്പിള്ളി, ഗുണ്ഡിയ ജലവൈദ്യുത പദ്ധതികൾ

പരിസ്ഥിതി ദുർബല മേഖല ഒന്നിലും രണ്ടിലും വലിയ ജലാശയങ്ങളുള്ള അണക്കെട്ടുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ ഈ സമിതിയുടെ (ണഏഋഋജയുടെ നിർദ്ദേശം ഹൊങ്കട ഹള്ള അണക്കെട്ട്‌ ഉപേക്ഷിച്ചുകൊണ്ട്‌ ഗുണ്ഡിയ പദ്ധതിയിൽ വെള്ളത്തിനടിയിലാകുന്ന പ്രദേശ ത്തിന്റെ വിസ്‌തീർണ്ണം 80 ശതമാനമായി കുറയ്‌ക്കാമെന്ന്‌ കർണ്ണാടക പവ്വർ കോർപ്പറേഷൻ നിർദ്ദേശി ച്ചിട്ടുണ്ട്‌ പക്ഷെ, പദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബെട്ടാഡ്‌്‌ കുമാരി അണക്കെട്ടും മേഖല ഒന്നി ലാണ്‌ വരുന്നത്‌ അതുപോലെ ആതിരപ്പിള്ളി അണക്കെട്ടിന്റെ സ്ഥാനവും മേഖല ഒന്നിലാണ്‌.അതു കൊണ്ട്‌ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുതെന്നാണ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോടുള്ള ഞങ്ങളുടെ ശുപാർശ മാത്രവുമല്ല, പട്ടികജാതി-മറ്റ്‌ പരമ്പരാഗത വനനി വാസി(വനത്തന്മേലുള്ള അവകാശം)നിയമപ്രകാരമുള്ള നടപടികൾ ഈ രണ്ടുമേഖലയിലും ഇനിയും പൂർത്തിയായിട്ടില്ല ആകയാൽ ഈ രണ്ട്‌ പദ്ധതികൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ തികച്ചും അനുചിതമാണ്‌. 15.1 ആതിരപ്പിള്ളി പദ്ധതി

1.

2.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പരമാവധിയിലെത്തുന്ന വൈകീട്ട്‌ 6 മുതൽ 10 വരെ യുള്ള സമയത്തെ വൈദ്യുതി ദൗർലഭ്യം നേരിടാനായി 163 മെഗാവാട്ട്‌ ഉല്‌പാദനശേഷിയുള്ള ഒരു ജല-വൈദ്യുത അണക്കെട്ട്‌ ചാലക്കുടി പുഴയ്‌ക്ക്‌ കുറുകെ തൃശൂർ ജില്ലയിൽ നിർമ്മിക്കാ നാണ്‌ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.

ഇവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന കോൺക്രീറ്റ്‌ അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്റ റുമാണ്‌ ഇവിടെ വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 104 ഹെക്‌ടറാണെ ങ്കിലും ആവശ്യമായ മൊത്തംവനമേഖലയുടെ വിസ്‌തീർണ്ണം 138 ഹെക്‌ടറാണ്‌ അണക്കെട്ടിൽ നിന്നുള്ള വെള്ളം 6.4 മീറ്റർ വ്യാസവും 4.69 കി.മീ നീളവുമുള്ള ടണലിലൂടെ പായിച്ചാണ്‌ ഡാം സൈറ്റിന്‌ വടക്കുപടിഞ്ഞാറ്‌ കണ്ണൻകുഴിതോടിനു മുകളിലുളള പ്രധാന പവർഹൗസിലെത്തി ക്കുന്നത്‌ പവർഹൗസിൽനിന്ന്‌ കണ്ണംകുഴി തോടിലെത്തുന്ന ജലം ഒന്നരകി.മീ സഞ്ചരിച്ച്‌ വീണ്ടും ചാലക്കുടി പുഴയിലെത്തും 3.4 മീറ്റർ വ്യാസവും 50 മീറ്റർ നീളവുമുള്ള 2 പെൻസ്റ്റോക്കാണ്‌ പവ്വർ ഹൗസിലേക്ക്‌ നൽകുന്നത്‌ ഇവയുടെ ശേഷി 2 ഃ 80 മെഗാവാട്ടാണ്‌ ഇതിനുപുറമേ അണ ക്കെട്ടിനോട്‌ ചേർന്ന്‌ 50 മീറ്റർ താഴെ 1.5 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകൾ കൂടി സ്ഥാപിച്ചാണ്‌ പദ്ധതിയുടെ മൊത്തം ഉല്‌പാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്‌.

പദ്ധതിയുടെ പശ്ചാത്തലം

1.

2.

കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഈ പദ്ധതികൾക്ക്‌ 20/1/1998 ൽ പരിസ്ഥിതി ക്ലിയറൻസും 22-12-1997ൽ ഒന്നാം ഘട്ട വനം ക്ലിയറൻസും 16/12/1999ൽ രണ്ടാംഘട്ട വനം ക്ലിയറൻസും നൽകി യിരുന്നു.

മൂന്ന്‌ പൊതുതാല്‌പര്യഹർജികളുടെ അടിസ്ഥാനത്തിൽ ബഹു കേരള ഹൈക്കോടതി ഈ ക്ലിയറൻസുകൾ സസ്‌പെന്റു ചെയ്‌തു ടെന്റർ നടപടികളിലെ ക്രമക്കേടുകളും പരിസ്ഥിതി

............................................................................................................................................................................................................

64

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/91&oldid=159477" എന്ന താളിൽനിന്ന് ശേഖരിച്ചത്