താൾ:Gadgil report.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


ബന്ധപ്പെട്ട ലഭ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കുക, (ii) പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വിലോലമേഖല തിരിച്ചറിയുന്നതിന്‌ ആധാരമാക്കാവുന്ന ബഹുമുഖ മാനദണ്ഡങ്ങളടങ്ങിയ സമഗ്രമായ ഒരു ജിയോസ്‌പേഷ്യൽ വിവര അടിത്തറ ഉണ്ടാക്കുക, (iii) പശ്ചിമഘട്ട പ്രദേശങ്ങളുമായി നേരിട്ട്‌ സംവേദിക്കുനന വിവിധ ജനവിഭാഗങ്ങൾ, ബന്ധപ്പെട്ട ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പി മാർ, എം.എൽ.എ.മാർ, തൃതല പഞ്ചായത്തീ രാജ്‌ സംവിധാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, പ്രസിഡണ്ടുമാരും ഉൾപ്പെടെ വിപുലമായ ഒരു ജനസഞ്ചയത്തെ നേരിൽ കണ്ട്‌ ചർച്ച നടത്തി വിവരം ശേഖരിക്കുക.

ഇത്തരം ചർച്ചകൾ ഒക്കെത്തന്നെ പരസ്യമായും തികഞ്ഞ സുതാര്യത ഉറപ്പാക്കിക്കൊണ്ടും നടത്താൻ സമിതിക്കു കഴിഞ്ഞു എന്നത്‌ ചാരിതാർത്ഥ്യജനകമാണ്‌ പൊതു വിവരശേഖരത്തിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജിയോസ്‌പേഷ്യൽ ഡാറ്റാ ബേസ്‌ എല്ലാവർക്കും ലഭ്യമാകത്തക്കവിധത്തിൽ ഒരു പ്രത്യേക വെബ്‌ സൈറ്റായി നിലനിറുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി 14 തവണ പാനൽ യോഗം ചേരുകയും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൂട്ടായി പരിശോധിക്കുകയും ചെയ്‌തു യോഗ നടപടികളുടെയും മറ്റും മിനിട്‌സ്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌ സന്ദർശന പഠനങ്ങളും, വിദഗ്‌ധരുമായിട്ടുള്ള അഭിമുഖവും, വിലയിരുത്തൽ യോഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇവയിലെല്ലാം അന്തർലീനമായിരുന്ന പൊതു ലക്ഷ്യം പഠനങ്ങൾക്ക്‌ കൃത്യമായ ഒരു ശാസ്‌ത്രീയ രീതിശാസ്‌ത്രം വികസിപ്പിക്കുന്നതിനും പങ്കാളിത്ത പ്രക്രിയയിലൂടെ അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആയിരുന്നു.

മുഖ്യമായും മൂന്ന്‌്‌ കാര്യങ്ങളെ അധികരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌ അവ ഇപ്രകാരമാണ്‌ (i) സമിതി തികഞ്ഞ അവധാനതയോടെ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലയിൽ വരുന്ന പരിസ്ഥിതി വിലോല പ്രദേശങ്ങളായി തരം തിരിച്ചു (ii) അപ്രകാരം തരം തിരിച്ച ഓരോ മേഖലയുടെയും പ്രത്യേകതകൾ തിരിച്ചറിയാനും പരിരക്ഷിക്കാനുമുള്ള മാനദണ്ഡങ്ങളും തയ്യാറാക്കി, (iii) പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിച്ച്‌ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്‌.

അതിബൃഹത്തായ ഈ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌ സമിതിയുമായി സഹകരിച്ച്‌ പ്രവർത്തിച്ച നിരവധി വിദഗ്‌ധരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സന്മന ുകൊണ്ടു മാത്രമാണ്‌ ജൈവവൈവിധ്യത്തിന്റെ നിധികുംഭമെന്നും പൈതൃകമെന്നും ലോകമാകെ ഖ്യാതിയുള്ള പശ്ചിമഘട്ട പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരമൊരു പ്രവർത്തനം നടത്താൻ അസുലഭ സന്ദർഭം ഒരുക്കിത്തന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനും മറ്റുള്ള വർക്കും പാനലിനുള്ള കൃതാർത്ഥത രേഖപ്പെടുത്തുന്നു.


(ഒപ്പ്‌)

പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ

ചെയർമാൻ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി


viii


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/9&oldid=159475" എന്ന താളിൽനിന്ന് ശേഖരിച്ചത്