താൾ:Gadgil report.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 6. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെ ടുക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3(2 വകുപ്പുപ്രകാരം അതോറിട്ടിയെ ചുമതല പ്പെടുത്തിയിട്ടുണ്ട്‌.

7.

8.

9.

"ഷെഡ്യൂളിൽ' ഉൾപ്പെട്ട നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിവേണം അതോ റിട്ടി പ്രവർത്തിക്കാൻ വളരെ നിർണ്ണായക രാജ്യരക്ഷാ ആവശ്യങ്ങൾ ഒഴിച്ചുള്ളവയുടെ കാര്യ ത്തിൽ ഈ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.

ഒരു മേഖലയിൽ അനുവദനീയമായ പ്രാജക്‌ടുകളുടെ കാര്യത്തിൽ ഒരു ആവർത്തന ആഘാ തസമീപനമായിരിക്കണം അതോറിട്ടി സ്വീകരിക്കേണ്ടത്‌ മേഖല ആസൂത്രണ പ്രക്രിയ ആ മേഖലയിലെ പ്രവർത്തനങ്ങളുടെയും പ്രാജക്‌ടുകളുടെയും പരമാവധി എണ്ണവും വലിപ്പവും സ്വഭാവവും കൂടി നിശ്ചയിക്കുന്നുണ്ടെന്ന്‌ അതോറിട്ടി ഉറപ്പുവരുത്തണം.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരതയ്‌ക്കും നിയന്ത്രണത്തിനും വേണ്ടിയുള്ള ഈ വിജ്ഞാപനത്തിലെ ആവശ്യങ്ങൾക്ക്‌ വേണ്ടതാണെന്ന്‌ തോന്നുന്ന ഏതു ചുമതലയും അതോറിട്ടിക്ക്‌ ഏറ്റെടുക്കാം.

സംസ്ഥാന അതോറിട്ടികൾ

1 ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോടും അപ്പക്‌സ്‌ അതോറിട്ടിയോടും കൂടിയാലോചിച്ച്‌ കേന്ദ്ര

ഗവൺമെന്റാണ്‌ സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികൾ രൂപികരിക്കുന്നത്‌.

2 സംസ്ഥാന അതോറിട്ടികളിൽ ശാസ്‌ത്രം, ധനതത്വശാസ്‌ത്രം,നിയമം, സോഷ്യോളജി എന്നീ വിഷയങ്ങളിലെ വിദഗ്‌ധർ വനശാസ്‌ത്രം, ജലശാസ്‌ത്രം, മണ്ണ്‌ശാസ്‌ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്‌ധർ, ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടുന്നു.

സംസ്ഥാന അതോറിട്ടിയുടെ ഘടന

ആകെ 11 അംഗങ്ങളാണുണ്ടാവുക.

അനുദ്യോഗസ്ഥാംഗങ്ങൾ

1.

2.

3.

ചെയർമാൻ ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെയോ കഴിവതും പശ്ചിമഘട്ട മേഖല യിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി വിദഗ്‌ധനോ ആയിരിക്കും.

കഴിവതും പശ്ചിമഘട്ട മേഖലയിൽനിന്നുള്ള പ്രമുഖനായ ഒരു പരിസ്ഥിതി -നിയമവിദഗ്‌ധൻ

മേഖലയിലെ പ്രമുഖനായ പരിസ്ഥിതിവിദഗ്‌ധൻ

4-6 സംസ്ഥാനത്തെ പ്രമുഖരായ സാമൂഹ്യപ്രവർത്തകർ

ഉദ്യോഗസ്ഥാംഗങ്ങൾ

7 സംസ്ഥാനമലിനീകരണ നിയന്ത്രണബോർഡ്‌ ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)

8 സംസ്ഥാന പരിസ്ഥിതി-വനംവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി (എക്‌സ്‌ ഒഫീഷ്യോ)

9 സംസ്ഥാന ആസൂത്രണബോർഡിന്റെ ഒരു പ്രതിനിധി

10 സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ചെയർമാൻ (എക്‌സ്‌ ഒഫീഷ്യോ)

11.

മെമ്പർ സെക്രട്ടറി (ഫുൾടൈം ജോയിന്റ ്‌ സെക്രട്ടറി/ അഡ്വൈസർ - ജി ഗ്രഡിലുള്ള ഒരു ആഫീസറെ സംസ്ഥാന സർക്കാരിന്‌ ഡെപ്യൂട്ടേഷനിൽ നിയമിക്കാം.

പ്രത്യേക ക്ഷണിതാക്കൾ സേവനം അത്യന്താപേക്ഷിതമാണ്‌ എന്ന്‌ തോന്നുന്ന പക്ഷം സർക്കാർ ഉദ്യോഗസ്ഥരേയോ, ചില വിഷയങ്ങളിൽ പ്രാവീണ്യമുള്ള വിദഗ്‌ധരേയോ ചെയർമാന്‌ പ്രത്യേകം ക്ഷണിച്ചുവരുത്താവുന്നതാണ്‌.

സംസ്ഥാന അതോറിട്ടിയുടെ അധികാരങ്ങൾ

1.

ഒരു നിശ്ചിത പ്രക്രിയയിലൂടെ അതോറിട്ടിക്ക്‌ മുന്നിലെത്തുന്ന പശ്ചിമഘട്ട പരിസ്ഥിതി സംബ ന്ധിച്ച തർക്കത്തിന്മേൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനഅതോറിട്ടിക്കാണ്‌.

............................................................................................................................................................................................................

61

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/88&oldid=159473" എന്ന താളിൽനിന്ന് ശേഖരിച്ചത്