താൾ:Gadgil report.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2. പരിസ്ഥിതി ദുർബലമേഖലയിൽ പരിസ്ഥിതിക്ക്‌ കോട്ടം തട്ടുന്ന ഭൂവിനിയോഗ ആസൂത്രണം, വ്യവസായങ്ങളുടെയും ഇതര പ്രവർത്തനങ്ങളുടേയും സ്ഥാനനിർണ്ണയം എന്നിവയെല്ലാം അതോ റിട്ടിയുടെ അധികാരപരിധിയിൽപെടും.

3 ബന്ധപ്പെട്ട സംസ്ഥാനവുമായി കൂടിയാലോചിച്ച്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി ശുപാർശ ചെയ്യുന്ന പ്രദേശങ്ങളെ പരിസ്ഥിതി ദുർബല മേഖലകളായി നിശ്ചിത സമയപരിധി ക്കുള്ളിൽ അംഗീകരിക്കാനുള്ള അന്തിമ അധികാരം അതോറിട്ടിയിൽ നിക്ഷിപ്‌തമാണ്‌ പരി സ്ഥിതി ദുർബലമേഖലകളുടെ വ്യത്യസ്‌ത നിലവാരത്തെ സംബന്ധിച്ച തീർപ്പുകല്‌പിക്കുന്നത്‌ ഒരു കൂടിയാലോചന പ്രക്രിയയിലൂടെ സമയബന്ധിതമായി (6 മാസം ആയിരിക്കണം.

4.

5.

6.

7.

8.

9.

ഒരു കാര്യം അംഗീകരിച്ചുകൊണ്ടോ, തള്ളിക്കൊണ്ടോ എടുക്കുന്ന ഏത്‌ തീരുമാനവും നിയമ നടപടികളും തികച്ചും സുതാര്യവും പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും സ്വയം വ്യക്തതയുള്ളതുമായിരിക്കണം അവസാന തീർപ്പുകൽപിച്ചുകഴിഞ്ഞാൽ അത്‌ പൊതുജനങ്ങ ളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണം.

പശ്ചിമഘട്ടത്തിലെ സംസ്ഥാന അതോറിട്ടിയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഈ അതോറിട്ടിക്കാണ്‌ സംസ്ഥാന അതോറിട്ടി കളുടെ അപ്പലേറ്റ്‌ അതോറിട്ടി കൂടിയാണിത്‌.

പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്‌ പശ്ചിമഘട്ടത്തിൽ അക്രഡിറ്റഡ്‌ കൺസൾട്ടന്റുമാരെ നിയോഗിക്കാനും അവരുടെ ഭാഗത്ത്‌ തെറ്റുകുറ്റങ്ങളോ വീഴ്‌ചയോ ഉണ്ടായാൽ അവരുടെ ഭാഗം കൂടി കേട്ടശേഷം അയോഗ്യരാക്കാനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.

പശ്ചിമഘട്ടത്തിന്‌ ഹാനികരമായിട്ടുള്ള ഏത്‌ പ്രവർത്തിയും നിരോധിക്കാനും നിയന്ത്രിക്കാനും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോ ഏജൻസികൾക്കോ നിർദേശം നൽകാനും അവ പാലി ക്കുന്നു എന്ന്‌ ഉറപ്പു വരുത്താനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.

വിജ്ഞാപനത്തിലെ ഏത്‌ കാര്യത്തെ സംബന്ധിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ അതോ റിട്ടിക്ക്‌ അധികാരമുണ്ട്‌.

പരിസ്ഥിതി സംരക്ഷണനിയമത്തിലും ഇതരപരിസ്ഥിതിനിയമങ്ങളിലും നിർദേശിക്കുന്ന പിഴയും മറ്റ്‌ ശിക്ഷാനടപടികളും നിശ്ചയിക്കാൻ അതോറിട്ടിക്ക്‌ അധികാരമുണ്ട്‌.

10.

ഒരു തീരുമാനത്തിലെത്താൻ ആവശ്യമായ രേഖകൾ സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകളിൽനിന്ന്‌ ആവശ്യപ്പെടാൻ അതോറിട്ടിക്ക്‌ അധികാരമുണ്ട്‌ സിവിൽ നടപടിക്രമത്തിലെ (ഇശ്‌ശഹ ജൃീരലറൗൃല ഇീറല വ്യവസ്ഥകൾ പ്രകാരമുളള അധികാരം അതോറിട്ടിക്കുണ്ട്‌.

അതോറിട്ടിയുടെ പ്രവർത്തനം

1.

2.

3.

4.

5.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെയും (1986 മറ്റ്‌ പരിസ്ഥിതി സംബന്ധമായ നിയമങ്ങളു ടെയും വ്യവസ്ഥകൾക്ക്‌ വിധേയമായാണ്‌ അതോറിട്ടി പ്രവർത്തിക്കുന്നത്‌.

ജില്ലാ പരിസ്ഥിതി കമ്മിറ്റിയുമായി കൂടിയാലോചിച്ച്‌ പരിസ്ഥിതി ദുർബലമേഖലയ്‌ക്കുവേണ്ടി സംസ്ഥാനസർക്കാർ തയ്യാറാക്കുന്ന ഭൂവിനിയോഗ മാസ്റ്റർ പ്ലാൻ അതോറിട്ടി അംഗീകരിക്കേ ണ്ടത്‌.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും സുസ്ഥിരവികസനം പ്രാത്സാഹി പ്പിക്കാനും വേണ്ടിയുള്ള മാസ്റ്റർപ്ലാൻ വികസിപ്പിച്ചെടുക്കേണ്ടത്‌ അതോറിട്ടിയാണ്‌ വില്ലേജ്‌, താലൂക്ക്‌, ജില്ലാതലത്തിൽ താഴെ നിന്ന്‌ മുകളിലേക്ക്‌ എന്ന സമീപനത്തോടെ ആയിരിക്കണം മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടത്‌.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയേയും അവിടത്തെ സമൂഹങ്ങളുടെ സാമൂഹ്യ അവസ്ഥയേയും സംബന്ധിച്ച്‌ പ്രതികൂല ഫലമുളവാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്‌ സ്വീകരിക്കേണ്ട പരിമിതമായ നിലവാരം അതോറിട്ടി നിശ്ചയിച്ച്‌ നൽകണം.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയിൽ ചലനങ്ങളുണ്ടാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളെ പ്രാത്സാ ഹിപ്പിക്കാനും ഗവേഷണം ഏകോപിപ്പിക്കാനും അപഗ്രഥിക്കാനും അതോറിട്ടിക്ക്‌ ചുമതലയുണ്ട്‌.

............................................................................................................................................................................................................

60

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/87&oldid=159472" എന്ന താളിൽനിന്ന് ശേഖരിച്ചത്