താൾ:Gadgil report.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കും സാങ്കേതിക വിദഗ്‌ധർക്കും ശമ്പളത്തിനും മറ്റ്‌ ആനുകൂല്യങ്ങൾക്കും ജീപ്പ്‌, ഭവനനിർമ്മാണം എന്നിവയ്‌ക്കും വേണ്ടി ഫണ്ട്‌ വിനിയോഗിക്കുന്നതിന്റെ കാര്യക്ഷമതയെ പറ്റി അതോറിട്ടി വസ്‌തുനിഷ്‌ഠമായ വിലയിരുത്തൽ നടത്തണം ഇക്കാര്യത്തിലെ കാര്യക്ഷമത വളരെ മോശമാണെന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌ ഉയർന്ന മൂല്യമുള്ള ജൈവവൈവിധ്യഘടകങ്ങളുടെ സംരക്ഷണത്തിന്‌ പ്രാദേശിക സമൂഹത്തിന്‌ അനുകൂല പ്രാത്സാഹനം നൽകാനായി ഒരു നിശ്ചിത സമയപരിധിയിലേക്ക്‌, ഈ ഫണ്ട്‌ പുനർവിന്യസിക്കണം.

ജൈവവൈവിദ്ധ്യത്തിന്റെ പ്രത്യേക ഘടകങ്ങൾക്ക്‌ സംരക്ഷണമൂല്യം നിശ്ചയിക്കാൻ ഒരു പൊതു സമീപനത്തിന്‌ രൂപം നൽകാനും പല പ്രാദേശിക സമൂഹത്തിനും അനുവദിച്ച പ്രദേശത്തിനുള്ളിൽ ജൈവവൈവിദ്ധ്യത്തിന്റെ നില അപഗ്രഥിക്കാൻ ആശ്രയിക്കാവുന്നതും സുതാര്യവുമായ ഒരു സംവി ധാനം സംഘടിപ്പിക്കാനും പല സാങ്കേതിക ഘടകങ്ങൾ ആവശ്യമാണ്‌ വന അവകാശനിയമത്തിൻ കീഴിലുള്ള സമൂഹവനവിഭവങ്ങൾക്കും പഞ്ചായത്ത്‌ പ്രദേശത്ത്‌ അനുവദിച്ചിട്ടുള്ള ജൈവവൈവി ദ്ധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റികൾക്കും ഇത്‌ വേണം എല്ലാതലത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അതായത്‌ വില്ലേജ്‌ പ്രമറി സ്‌കൂൾ മുതൽ സർവ്വകലാശാലകൾ വരെ ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക്‌ വഹിക്കാൻ കഴിയും ഇവയെല്ലാം നിശ്ചയമായും പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ പാഠ്യഭാഗ ത്തിലെ പ്രധാനഘടകങ്ങളായിരിക്കണം ഭാവിയിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമാത്രമായി ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥരെ നിലനിർത്തിക്കൊണ്ട്‌ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും മാനേജ്‌മെന്റും പൂർണ്ണമായി പ്രാദേശിക സമൂഹത്തിന്‌ വിട്ടുകൊടുക്കാൻ കഴിയണം.

അങ്ങനെയാകയാൽ ജൈവവൈവിദ്ധ്യത്തെ പ്രാത്സാഹിപ്പിക്കാനായി ചെലഴിക്കുന്ന തുക ഈ സമൂഹങ്ങളിലേക്ക്‌ എത്തും സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള നിർദ്ധനർക്ക്‌ പ്രതിഫലം നൽകാനും അതുവഴി സാമൂഹ്യനീതി ഉറപ്പുവരുത്താനും ജൈവവൈവിദ്ധ്യസംരക്ഷണത്തിന്‌ അനു കൂലമായൊരവസ്ഥ പരക്കെ സൃഷ്‌ടിക്കാനും കഴിയും. 14.1.നിയമപരമായ ചട്ടക്കൂട്‌്‌

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (ണഏഋഅ പരിസ്ഥിതി ദുർബല പ്രദേശമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപ രമായ ആഘാതങ്ങളെ പറ്റി മന ിലാക്കാനും പരിസ്ഥിതി ദുർബലതയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ മേഖല-ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന്‌ വേർതിരിക്കാനുമായി പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ ഒരു ഉന്നത തല അതോറിട്ടി രൂപീകരിക്കണമെന്ന നിർദ്ദേശമുണ്ടായി ഇതൊടൊപ്പം ഓരോ സംസ്ഥാനത്തിനും സംസ്ഥാനതല അതോറിട്ടികളും ജില്ലകളിൽ ജില്ലാപരിസ്ഥിതി കമ്മിറ്റികളും ഉണ്ടാകണമെന്നും നിർദ്ദേ ശിക്കപ്പെട്ടു പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ എല്ലാ വിഭാഗം പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെയും പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവ്വഹണവും നിയന്ത്രണവുമാണ്‌ പശ്ചിമഘട്ടപരിസ്ഥിതി അതോറിട്ടിയുടെ ചുമതല.

രൂപീകരണം

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (1986 പ്രസക്ത വകുപ്പുകൾ പ്രകാരം കേന്ദ്ര പരി സ്ഥിതി-വനം മന്ത്രാലയം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ്‌ അതോറിറ്റി രൂപീകരിക്കേണ്ടത്‌.

അതോറിട്ടിയുടെ പ്രവർത്തനം

വന്യജീവിസംരക്ഷണനിയമം (1972), വനം സംരക്ഷണ നിയമം (1980), പരിസ്ഥിതി സംരക്ഷ ണനിയമം (1986 അനുസരിച്ച്‌ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും വിജ്ഞാപനങ്ങളും, ജൈവവൈ വിദ്ധ്യനിയമം (2002), വായുനിയമം(1981), ജലനിയമം(1974), പട്ടികവർങ്ങവും ഇതരപരമ്പരാഗത വന വാസികൾ (വന അവകാശം അംഗീകരിക്കൽ നിയമം (2006), പഞ്ചായത്ത്‌ (പട്ടിക മേഖലയിലേക്ക്‌ വ്യാപിപ്പിക്കൽ നിയമം (1996 അവയുടെ ചട്ടങ്ങൾ എന്നിവയ്‌ക്ക്‌ അനുരോധമായി വേണം പശ്ചിമ ഘട്ട പരിസ്ഥിതി അതോറിട്ടി പ്രവർത്തിക്കാൻ അതായത്‌ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ കടന്നുകയറ്റത്തിനെതിരെ മറ്റ്‌ പരിസ്ഥിതി നിയമങ്ങൾക്കൊപ്പമുള്ള ഒരു അഡീഷ ണൽ നിയമമായിവേണം ഈ വിജ്ഞാപനത്തെ കണക്കാക്കാൻ.

............................................................................................................................................................................................................

58

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/85&oldid=159470" എന്ന താളിൽനിന്ന് ശേഖരിച്ചത്