താൾ:Gadgil report.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ യിൽ പശ്ചിമഡാറ്റാ ബാങ്കിന്റെ തുടർച്ചയായ വിപുലീകരണത്തിന്‌ ജനപങ്കാളിത്തം പ്രോത്സാഹിപ്പി ക്കണം ഇതിനായി വനമേഖലയിൽ പ്രവർത്തിക്കുന്നതിന്‌ ഇന്ന്‌ ഗവേഷകർ അനുഭവിക്കുന്ന അന്യാ യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അതോറിട്ടി സഹായിക്കണം ജനങ്ങളുടെ അപേക്ഷകൾക്കു വേണ്ടിപോലും കാത്തിരിക്കാനാകാതെ വിവരാവകാശ നിയമം അനുശാസിക്കുന്നതുപോലെ പ്രസ ക്തമായ വിവരങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ അതോറിട്ടി സമ്മർദ്ദം ചെലുത്തണം ഉദാഹരണത്തിന്‌ വ്യവസായങ്ങൾക്കായുള്ള ജില്ലാതല മേഖലാ ഭൂപടങ്ങൾ കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയം ഉടൻതന്നെ പരസ്യപ്പെടുത്തുകയും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും അതിനെ പശ്ചിമഘട്ട ഡാറ്റാബാങ്കുമായി ബന്ധിപ്പിക്കുകയും വേണം.

പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസ്‌ പ്രക്രിയയും അടിമുടി പരിഷ്‌ക്കരിക്കാൻ അതോറിട്ടി മുൻകൈ എടുക്കണം പരിസ്ഥിതി ആഘാത അപഗ്രഥനവും ക്ലിയറൻസും ആവശ്യമുള്ള പ്രോജക്‌ടുകളുടെ പട്ടിക പുന:പരിശോധിക്കുകയും ഇപ്പോൾ ഒഴിവാക്കപ്പെട്ടിട്ടുള്ള വിന്റ് മില്ലുകളും ചെറുകിട ജലവൈദ്യുതപദ്ധതികളും ഉൾപ്പെടുത്തുകയും ഈ പ്രക്രിയ സുതാര്യമാക്കുകയും വേണം. മാത്രവുമല്ല സ്‌കൂൾ- കോളേജ്‌ തലത്തിലെ പരിസ്ഥിതി വിദ്യാഭ്യാസവും ജനങ്ങളുടെ ജൈവ വൈവിദ്ധ്യരജിസ്റ്റർ നടപടികളും ഈ ക്ലിയറൻസ്‌ പ്രക്രിയയുമായി ബന്ധപ്പെടുത്തണം നിലവിലുള്ള പ്രോജക്‌ട്‌തല ക്ലിയറൻസ്‌ പ്രക്രിയയ്‌ക്കുപകരം മൊത്തത്തിലുള്ള കാഴ്‌ചപ്പാടിനെ പ്രാത്സാഹിപ്പി ക്കുകയും ആവർത്തന ആഘാത അപഗ്രഥനരീതി അവലംബിക്കുകയും വേണം.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിരവികസനം, സംരക്ഷണം എന്നിവ യിൽ താഴെനിന്ന്‌ മുകളിലേക്കുള്ള ഒരു പങ്കാളിത്ത സമീപനത്തെ പ്രാത്സാഹിപ്പിക്കണം ഈ കാഴ്‌ച പ്പാടോടെ 73,74 ഭരണഘടനാ ഭേദഗതികളിലൂടെ ലക്ഷ്യമിട്ട ജനാധിപത്യപ്രക്രിയായ അധികാരവികേ ന്ദ്രീകരണത്തെ പ്രാത്സാഹിപ്പിക്കണം പശ്ചിമഘട്ട സംസ്ഥാനങ്ങളിലൊന്നായ കേരളം ഇക്കാര്യത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്‌ മറ്റ്‌ എല്ലാ പശ്ചിമഘട്ട ജില്ലകളിലും ഈ മാതൃക സ്വീകരിക്കാൻ അതോറിട്ടി മുൻകൈ എടുക്കണം.

ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ് കമ്മിറ്റികളിലൂടെ ജൈവവൈവിദ്ധ്യ നിയമം നടപ്പാക്കുന്ന കാര്യത്തിലും കേരളം വളരെ മുന്നിലാണ്‌ എല്ലാ പശ്ചിമഘട്ട ജില്ലകളിലും ഗ്രാമപഞ്ചായത്തുകൾ, താലൂക്ക്‌ പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തുകൾ, നഗരപാലികകൾ, മഹാനഗരപാലികകൾ എന്നീ തലങ്ങളിൽ ജൈവവൈവിദ്ധ്യമാനേജ്‌മെന്റ് കമ്മറ്റികൾ രൂപീകരിക്കാൻ അതോറിറ്റി ശ്രമിക്കണം അതു പോലെ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ് കമ്മിറ്റികൾക്ക്‌ പ്രോത്സാഹനമെന്ന നിലയിൽ ജൈവവൈ വിദ്ധ്യനിയമം അനുവദിക്കുന്ന "സർവ്വീസ്‌ ചാർജ്ജ്‌' ഈടാക്കാൻ അനുവദിക്കണം കേരളത്തിലെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിധ്യസമ്പന്നമായ പ്രദേശങ്ങളുടെ സംരക്ഷണമാതൃകയിൽ സംരക്ഷണപരിപാടികൾ വികസിപ്പിച്ചെടുക്കുന്നതിന്‌ ഈ സ്ഥാപനങ്ങളെയെല്ലാം പങ്കാളികളാക്കണം. ഈ ജൈവവൈവിധ്യമാനേജ്‌മെന്റ് കമ്മിറ്റികൾ കാർഷിക ജൈവ വൈവിദ്ധ്യത്തെകൂടി ശ്രദ്ധിക്കണം. ഈ പശ്ചാത്തലത്തിൽ 2001ലെ സസ്യസംരക്ഷണ കർഷക അവകാശനിയമത്തിലെ വകുപ്പുകൾ വളരെ പ്രസക്തമാണ്‌ ഒരു ദേശീയ ജനിതക ഫണ്ട്‌ രൂപീകരിച്ചിട്ടുണ്ട്‌ ഇതിന്‌ ധാരാളം ഫണ്ടും ലഭ്യമാണ്‌. തദ്ദേശ വിള ഇനങ്ങളുടെ ജനിതക സംരക്ഷണത്തിന്‌ പഞ്ചായത്തുതലത്തിൽ ഈ ഫണ്ട്‌ ഉപയോഗി ക്കാവുന്നതാണ്‌.

പരിസ്ഥിതി പുനസ്ഥാപനത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിയമത്തിന്‌ വലിയ സംഭാവന ചെയ്യാൻ കഴിയും ഇതിൽ പ്രവർത്തികൾ ഏറ്റെടുക്കുന്നതിന്‌ ഗ്രാമസഭകൾ കൂടി അനുമതി വേണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്‌ പട്ടിക പ്രദേശനിയമത്തിന്റെയും വന അവകാ ശനിയമത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രാമസഭകൾ ശക്തിപ്പെടുത്തണം വന അവകാശനിയമത്തിൻ കീഴിൽ സാമൂഹ്യ വനനിയമത്തിന്റെയും കീഴിൽ സാമൂഹ്യവന വിഭവനിർദ്ദേശങ്ങളും PESAയും നടപ്പാക്കുന്നത്‌ അതോറിട്ടി പ്രോത്സാഹിപ്പിക്കണം.(Extension of Panchayat Raj to the Scheduled Areas Act).

പ്രകൃതി സംരക്ഷണത്തിലധിഷ്‌ഠിതമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നിയന്ത്രണങ്ങളും പ്രതികൂല പ്രോത്സാഹനവും എന്ന രീതിക്കുപകരം വിശുദ്ധ വനങ്ങൾ എന്ന പരമ്പരാഗത ആശയത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളേയും തുടർച്ചയായ സംരക്ഷണാധിഷ്‌ഠിതമായ പ്രവർത്തനങ്ങളേയും അതോറിട്ടി പ്രോത്സാഹിപ്പിക്കണം.

സ്വന്തം ഭൂമിയിൽ കണ്ടൽക്കാട്‌ സംരക്ഷിക്കുന്ന കർഷകന്‌ സംരക്ഷണ സർവ്വീസ്‌ ചാർജ്‌ നൽകുന്ന കേരള ജൈവ വൈവിധ്യബോർഡിന്റെ നടപടി ഉദാഹരണമായെടുക്കാം സംരക്ഷണ

............................................................................................................................................................................................................

57

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/84&oldid=217861" എന്ന താളിൽനിന്ന് ശേഖരിച്ചത്