താൾ:Gadgil report.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 14 പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി

1986ലെ പരിസ്ഥിതി (സംരക്ഷണ നിയമത്തിലെ 3-ാം വകുപ്പുപ്രകാരമുള്ള എല്ലാ അധികാര ങ്ങളോടും കൂടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച നിയമസാധ്യതയുള്ള സ്ഥാപനമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി പശ്ചിമഘട്ടം അതിവിശാലമായ ഒരു മേഖലയാണ്‌ ഇത്‌ 6 സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചു കിടക്കുന്നു അതുകൊണ്ടു തന്നെ സംസ്ഥാനസർക്കാരുകളും കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയവും സംയുക്തമായി നിയമി ക്കുന്ന 6 സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളിലൂടെ വേണം പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ അതിന്റെ ചുമതലകൾ നിർവ്വഹിക്കാൻ സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറി ട്ടികൾ സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡുകളുമായും മലിനീകരണ നിയന്ത്രണ ബോർഡുകളു മായും സംസ്ഥാനആസൂത്രണ ബോർഡുകളുമായും അടുത്ത ബന്ധം പുലർത്തുകയും ആസൂത്രണ കമ്മീഷൻ പഞ്ചവൽസര പദ്ധതികളിലൂടെ ലഭ്യമാക്കുന്ന ഫണ്ടുപയോഗിച്ച്‌ പശ്ചിമഘട്ട വികസന പരിപാടികൾ നടപ്പാക്കുകയും വേണം എല്ലാ പശ്ചിമഘട്ട വികസന പദ്ധതികളും സംസ്ഥാന പശ്ചി മഘട്ട പരിസ്ഥിതി അതോറിട്ടികളുടെ സഹായത്തോടെ സംസ്ഥാന സർക്കാർ തയ്യാറാക്കുകയും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ മാർഗനിർദ്ദേശ പ്രകാരം വികസിപ്പിച്ചെടുത്ത സുസ്ഥിരവി കസനാധിഷ്‌ഠിത സ്‌കീമുകൾക്ക്‌ പിൻബലം നൽകാനായി ഉപയോഗിക്കുകയും വേണം.

കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച ഉന്നതതല അവലോകനസമിതികളുടെ സഹാ യത്തോടെയാണ്‌ ഇപ്പോൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്‌ സുപ്രിംകോ ടതി ഉത്തരവിലൂടെ നിയമിക്കപ്പെട്ട ദഹാനതാലൂക്ക്‌ പരിസ്ഥിതി അതോറിട്ടിയുടെ കാര്യമൊഴിച്ചാൽ നിയന്ത്രണാധികാരമില്ലാത്തതിനാൽ മേല്‌പറഞ്ഞ ഭരണസംവിധാനം പരാജയമാണ്‌ സാമ്പത്തിക- മനുഷ്യവിഭവത്തിന്റെ അപര്യാപ്‌തതയും ഇതിനെ ദുർബലമാക്കുന്നു ചില കേസുകളിൽ തുടർച്ച യായി കഴിഞ്ഞ കുറേ വർഷങ്ങളായി ഉന്നതതല സമിതി നിലവിലില്ല പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിക്ക്‌ (ണഏഋഋജ പകരം എല്ലാപശ്ചിമഘട്ട ജില്ലകളിലും ജില്ലാ പരിസ്ഥിതി സമിതികൾ രൂപീകരി ക്കണമെന്നാണ്‌ ഞങ്ങളുടെ നിർദ്ദേശം ഈ ജില്ലാകമ്മിറ്റികൾ ജില്ലാ പഞ്ചായത്ത്‌ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റികളും ജില്ലാ പ്ലാനിങ്ങ്‌ കമ്മിറ്റികളുമായി സഹകരിച്ച്‌ പ്രവർത്തിക്കണം ജില്ലാതല ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റികൾ ജൈവവൈവിദ്ധ്യ നിയമപ്രകാരം നിയമിച്ച സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികളാണ്‌ അല്ലാതെ ഉന്നതതല അവലോകനസമിതികളെപോലെ വർഷങ്ങളായി പ്രവർത്തന മില്ലാത്ത അഡ്‌ഹോക്ക്‌ സമിതികളല്ല അതുകൊണ്ട്‌ പരസ്ഥിതി-വനം മന്ത്രാലയവും സംസ്ഥാന പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളും നിയോഗിക്കുന്ന വിദഗ്‌ധ അംഗങ്ങളുടെ സഹായത്തോടെ ജില്ലാതല ജൈവവൈവിദ്ധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റികളോട്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ ചുമതലകൾ നിർവ്വഹിക്കാൻ ആവശ്യപ്പെടാവുന്നതാണ്‌.

പ്രവർത്തനങ്ങളിൽ സുതാര്യതയും തുറന്ന സമീപനവും പങ്കാളിത്തവും ഉറപ്പുവരുത്താൻ പശ്ചി മഘട്ട പരിസ്ഥിതി അതോറിട്ടി ശ്രദ്ധിക്കണം ഇതിനുള്ള ഏറ്റവും നല്ല മാർങ്ങം "പര്യാവരൻ വാഹിനി' സ്‌കീം പുനരുജ്ജീവിപ്പിക്കുകയോ പരിസ്ഥിതി സംരക്ഷകരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള തദ്ദേശവാസികളുടെ സമിതി രൂപീകരിച്ച്‌ ജില്ലയിലെ പരിസ്ഥിതി അവസ്ഥയുടെ പ്രാഥമിക അവലോ കനം നടത്തുകയാണ്‌ ഈ പര്യാവരൻ വാഹിനി വോളന്റിയർമാർക്ക്‌ സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും പരിസ്ഥിതി പുന:സ്ഥാപനത്തിലും താഴെ തട്ടിൽ ജനങ്ങളെ പ്രാപ്‌തരാക്കുന്നതിൽ വലിയൊരു പങ്ക്‌ വഹിക്കാനാകും എല്ലാ ജില്ലകളിലും പരിസ്ഥിതി ഓംബുഡ്‌സ്‌മാനെ നിയമിക്കാൻ അതോറിട്ടി നടപടിയെടുക്കണം ആന്ധ്രയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ നിയ മത്തിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും ബാധകമായ ഒരു സോഷ്യൽ ആഡിറ്റ്‌ സംവിധാനം ഏർപ്പെടുത്തണം.

ലഭ്യമായിട്ടുള്ള പശ്ചിമഘട്ടത്തിലെ ഭൂതലവിവരങ്ങൾ ജൈവ വൈവിദ്ധ്യഘടകങ്ങൾ എന്നിവ സമാഹരിച്ച്‌ 5 മിനിട്ട്‌ ഃ 5 മിനിട്ട്‌ അല്ലെങ്കിൽ 9 കിമീ ഃ 9 കിമീ സമചതുരത്തിലുള്ള 2200 യൂണിറ്റുകൾക്ക്‌ സ്ഥലപര ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കുന്നതിൽ ഉന്നതതല സമിതി വലിയ പുരോഗതി നേടി. ലഭ്യമായിട്ടുള്ള മറ്റ്‌ പല ഡാറ്റാബേസുകൾ കൂടി കണക്കിലെടുത്ത്‌ ഈ ഡാറ്റാബേസ്‌ കൂടുതൽ വിപു ലീകരിക്കാൻ അതോറിട്ടി ശ്രമിക്കണം വ്യവസായങ്ങളുടെ മേഖല ഭൂപടങ്ങൾക്കുവേണ്ടി തയ്യാറാ ക്കിയ ഡാറ്റാബേസും ഇതരശാസത്രീയ ഘടകങ്ങളും, സ്‌കൂൾ-കോളേജ്‌ തലത്തിലെ പരി സ്ഥിതി-വിദ്യാഭ്യാസവും ജനങ്ങളുടെ ജൈവവൈവിദ്ധ്യരജിസ്റ്റർ പ്രവർത്തനങ്ങളും ഡാറ്റാബേസ്‌ വിപുലീകരിക്കുന്നതിന്‌ കണക്കിലെടുക്കാം ആസ്‌ട്രലിയയിലെ "റിവർവാച്ച്‌ സ്‌കീമു"കളുടെ മാതൃക

............................................................................................................................................................................................................

56

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/83&oldid=159468" എന്ന താളിൽനിന്ന് ശേഖരിച്ചത്